

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കറുപ്പ്' മെയ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ കേരള പ്രീ റിലീസ് ഇവന്റിനിടെ സംവിധായകൻ ആർ ജെ ബാലാജി പറഞ്ഞ വാക്കുകൾ ആണ് ചിരി പടർത്തുന്നത്.
കേരളത്തിലെ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരിനെക്കുറിച്ച് തമാശകലർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തിലും തമിഴ്നാടിനും ഇടയിൽ നിറയെ സാമ്യതകൾ ഉണ്ട്. ഈ ഇടയ്ക്ക് ഞങ്ങളുടെ നാട്ടിൽ നിറയെ പാർട്ടിയിൽ നിന്ന് നിറയെ പേർ മുഖ്യമന്ത്രി ആകാൻ ട്രൈ ചെയ്തു. കേരളത്തിൽ ഒരേ പാർട്ടിയിൽ നിന്ന് നിറയെ പേർ സിഎം ആകാൻ ട്രൈ ചെയ്യുകയാണ്. ഞങ്ങൾക്ക് ഒരു നല്ല സിഎമ്മിനെ കിട്ടി. നിങ്ങൾക്കും വേഗം ഒരു നല്ല മുഖ്യമന്ത്രിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. രണ്ട് സ്റ്റേറ്റിനും ഉള്ള മറ്റൊരു സാമ്യത സൂര്യ സാറിനോടുള്ള സ്നേഹമാണ്', ആർ ജെ ബാലാജിയുടെ വാക്കുകൾ.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂര്യ-തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
this guy always nail da show....he literally teasing some situations in funny way..plus no one get hurt by his words or any direct attack to anyone..cuz his name is #Rjb...xd😅🔥#Karuppu | #Suriya | #KaruppuFDFS pic.twitter.com/2r50ni4d9u
— ᴅᴏɴᴛ__ᴍᴇꜱꜱ_ᴡɪᴛʜ__ᴍᴇุุุุุุุุุุุุุุุุุุุุุุุุุุุุุุุ (@NoOneLxves_Me) May 12, 2026
ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്‌ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. സൂര്യക്ക് മുൻപ് ആദ്യം വിജയ്‌യെ നായകനാക്കായിരുന്നു തന്റെ പ്ലാൻ എന്നും എന്നാൽ അത് നടക്കാതെ പോയി എന്നും സംവിധായകൻ ആർ ജെ ബാലാജി മുൻപ് വെളിപ്പെടുത്തിയിരുന്നു.
Content Highlights: RJ balaji jokingly talks about the recent CM related issues in kerala in Karuppu pre release event