ബഹ്റൈനിൽ മോഹൻലാൽ ആരാധക ആവേശം; ദ്യശ്യം ട്രെയ്ലർ ലോഞ്ച് സംഘടിപ്പിച്ച് ലാൽകെയേഴ്സ്

സാമൂഹിക പ്രവർത്തകരും പ്രമുഖരും പങ്കെടുത്ത പരിപാടി ആവേശകരമായ രീതിയിലാണ് നടത്തപ്പെട്ടത്.

ബഹ്റൈനിൽ മോഹൻലാൽ ആരാധക ആവേശം; ദ്യശ്യം ട്രെയ്ലർ ലോഞ്ച് സംഘടിപ്പിച്ച് ലാൽകെയേഴ്സ്
dot image

ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരുടെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ ലാൽകെയേഴ്സ് ബഹ്റൈനില്‍ ആദ്യമായി ജുഫൈറിലെ മുക്ത സിനമാസുമായി സഹകരിച്ച് ദ്യശ്യം 3 എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് സംഘടിപ്പിച്ചു. ആദ്യമായാണ് ഒരു മലയാള സിനിമയുടെ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ബഹ്റൈനിൽ സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രവർത്തകരും പ്രമുഖരും പങ്കെടുത്ത പരിപാടി ആവേശകരമായ രീതിയിലാണ് നടത്തപ്പെട്ടത്.

ട്രെയ്ലർ ലോഞ്ച് ചടങ്ങില്‍ പ്രസിഡൻറ് ഫൈസല്‍ എഫ്എം അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍ നന്ദിയും പറഞ്ഞു. ചടങ്ങിൽ ട്രെയ്ലർ ഔദ്യോഗികമായി പുറത്തിറക്കുകയും അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. മലയാളികളുടെ ആശങ്കയും കാത്തിരിപ്പിനും ഇനിയുമേറെ ആകാംക്ഷ കൂട്ടുന്ന രീതിയിലാണ് ദ്യശ്യം 3 ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ട്രെയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പരിപാടിയിൽ റേഡിയോ എഫ്എം പ്രതിനിധികളായ ജൂഹി സുമേഷ്, ബഹ്റൈന്‍ വാര്‍ത്താ പ്രതിനിധി ഷാഫി, മുക്ത സിനാമാസ് പ്രതിനിധികളായ പ്രസാദ്, ഗുലാം എന്നിവരും കലാ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും ആശംസകൾ നേർന്നു സംസാരിച്ചു. അരുണ്‍ തൈകാട്ടില്‍, കിരീടം ഉണ്ണി, ഷാന്‍, നന്ദന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Content Highlights: Mohanlal fans in Bahrain gathered with excitement as LalCares organized a special trailer launch event for Drishyam. The event witnessed enthusiastic participation from fans and cinema lovers, turning into a celebration for Malayalam movie audiences in the Gulf.

dot image
To advertise here,contact us
dot image