

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ദൃശ്യം 3 യുടെ റിലീസിന് മുൻപ് ദൃശ്യം 2 തിയേറ്ററുകളിൽ എത്തിയിരുന്നു. ദൃശ്യം ൨ തിയേറ്ററിൽ റീലീസ് ചെയ്യാൻ താനായിരുന്നു ആദ്യം മോഹൻലാലിനോട് പറഞ്ഞിരുന്നതെന്ന് പറയുകയാണ് അൻസിബ. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ദൃശ്യം 3 യുടെ ഷൂട്ട് നടക്കുമ്പോൾ ഞാൻ ലാലേട്ടനോട് ചോദിച്ചിരുന്നു. 'ലാലേട്ടാ,.. നമ്മൾ ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്തിട്ടില്ലല്ലോ എന്ന്. ശരിയാണല്ലേ എന്ന് പറഞ്ഞിട്ട് അപ്പോൾ തന്നെ ഫോൺ എടുത്ത് വിളിച്ച് മറ്റുള്ളവരോട് സംസാരിച്ചു ദൃശ്യം 2 തിയേറ്ററിൽ റീലീസ് ചെയ്തല്ലോ എന്ന്. അങ്ങനെ തന്നെയാണോ വന്നത് എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാൻ ആയിരുന്നു ഷൂട്ടിന്റെ സമയത്ത് ആദ്യം ലാലേട്ടനോട് പറഞ്ഞിരുന്നത്. അപ്പോഴാണ് എല്ലാരും ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. അതായത് ഒടിടി പ്ലാറ്റഫോമിന് ദൃശ്യം 2 മുഴുവൻ കൊടുത്തു. അതിന്റെ തിയേറ്റർ റൈറ്റ് മാറ്റിവെച്ചിട്ടുണ്ടോ എന്ന കാര്യം ആയപ്പോഴാണ് എല്ലാവരും ആലോചിക്കുന്നത്.
ദൃശ്യം 2 ഒടിടി വന്നതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം എല്ലാ റീജിണൽ ഭാഷയിലുള്ളവരും മനസിലായി ദൃശ്യം ആദ്യം വന്നായിരിക്കുന്നത് മലയാളത്തിൽ ആണെന്ന്. ആമസോണിൽ ദൃശ്യം 2 ട്രെയ്‌ലർ വന്നപ്പോൾ മൊത്തം ഹിന്ദിക്കാരുടെ കമ്മന്റാണ്. ഇത് അജയ് ദേവ്ഗണിന്റെ സിനിമ ആണെന്ന് അപ്പോൾ മലയാളികൾ പൊങ്കാല ആയിരുന്നു. ഇത് ഞങ്ങളുടെ ലാലേട്ടൻ ചിത്രമാണെന്ന്,' അൻസിബ പറഞ്ഞു.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Content Highlights: Actress Ansiba has revealed that she was the one who suggested Lalettan consider a theatrical release for Drishyam 2. She shared this during a recent interaction, shedding light on behind-the-scenes discussions about the film’s release.