

കണ്ണൂർ: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ കെഎസ്‌യു നേതാക്കൾക്ക് പിന്തുണയുമായി കെ സുധാകരൻ.നിയമപരമായും കായികപരമായും പിന്തുണ നൽകുമെന്നാണ് കെ സുധാകരൻ അറിയിച്ചത്. ആവശ്യമായ സഹായങ്ങൾ തന്റെ ആളുകൾ നൽകുമെന്ന് കെ സുധാകരൻ പറഞ്ഞു. ധൈര്യമായി മുന്നോട്ടു പോകാനാണ് കെഎസ്‌യു നേതാക്കളോട് കെ സുധാകരൻ നിർദേശിച്ചത്.കേസിലെ പ്രതിയായ സോണി പനന്താനത്തെ സുധാകരൻ വീഡിയോ കോളിൽ വിളിച്ചാണ് പിന്തുണ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് കെഎസ്‌യു നേതാക്കൾക്കെതിരെ കേസ് എടുത്തിരുന്നു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. അരുണ്‍ രാജേന്ദ്രന്‍, ടോം കുര്യാക്കോസ്, യാസര്‍ കെ പി, സോണി പനന്താനം, ശരത് പിള്ള, കെഎസ്‌യു കാഞ്ഞിരംകുളം യൂണിറ്റ്, രാഹുൽ ജോണ്‍ സി, യൂത്ത് കോണ്‍ഗ്രസ് ബാറ്റില്‍ എന്നീ ഫേസ്ബുക്ക് ഐഡികള്‍ക്കെതിരെയാണ് കേസെടുത്തത്.
സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു അരുണ്‍ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. 22 ദിവസം കൂടെ കഴിഞ്ഞോട്ടെ, കണക്കുകള്‍ ഒരുപാടുണ്ട് തീര്‍ക്കാന്‍' എന്നായിരുന്നു ഭീഷണി.
Content Highlights: K Sudhakaran supports KSU leaders in the case of threatening CM's security officer