19-ാം വയസിൽ നായകനായി, 23-ാം വയസിൽ ബാൻ കിട്ടി, ഇൻഡസ്ട്രിയിലെ പവർ പൊളിറ്റിക്സ് മനസ്സിലായില്ല: ഷെയിൻ നിഗം

'ആരെയും ഞാൻ മോശമാക്കി പറയുന്നില്ല, എന്നെയും ഞാൻ ന്യായീകരിക്കുന്നില്ല'

19-ാം വയസിൽ നായകനായി, 23-ാം വയസിൽ ബാൻ കിട്ടി, ഇൻഡസ്ട്രിയിലെ പവർ പൊളിറ്റിക്സ് മനസ്സിലായില്ല: ഷെയിൻ നിഗം
dot image

മലയാളം ഇൻഡസ്ട്രിയിൽ പവർ പൊളിറ്റിക്സിനെ കുറിച്ച് മനസുതുറന്ന് ഷെയിൻ നിഗം. സിനിമയിലെ പവർ പൊളിറ്റിക്സ് തനിക്ക് മനസ്സിലായിരുന്നില്ല എന്നും എന്നാൽ ജനങ്ങളുടെ സ്നേഹവും അതിനൊപ്പം തനിക്ക് ഉണ്ടായിരുന്നു എന്ന് മനസുതുറക്കുകയാണ് ഷെയിൻ നിഗം. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'സിനിമയിൽ വന്നതിന് ശേഷം അത് പുതിയ ഒരു ലോകം തന്നെ ആയിരുന്നു. ആ ഒരു വയസിൽ പണം ഹാൻഡിൽ ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിനിമയിലെ പവർ പൊളിറ്റിക്സ് എനിക്ക് മനസ്സിലായിരുന്നില്ല. അങ്ങനെ വരുമ്പോൾ നമ്മൾ എല്ലാത്തിനോടും കൂടുതൽ കമ്മിറ്റ് ചെയ്യും. അങ്ങനെ വരുമ്പോൾ അവർ നമ്മളെ കൂടുതൽ മുതലെടുക്കാൻ തുടങ്ങും. ഒരു പോയിന്റിലെത്തുമ്പോൾ നമ്മൾ പൊട്ടിത്തെറിക്കും.

എന്നാൽ അതിന്റെ ഒപ്പം ജനങ്ങളുടെ സ്നേഹവും ഒരുപാട് ഉണ്ടായിരുന്നു. ഞാൻ അപ്പോൾ അഭിനയിച്ച പടങ്ങളും ഒരുപാട് ചർച്ചചെയ്യപ്പെട്ട സിനിമകൾ ആയിരുന്നു. ഒരു വശത്ത് പ്രേക്ഷകരുടെ സ്നേഹവും ഇൻഡസ്ട്രിയുടെ പവർ പൊളിറ്റിക്സ് മനസിലാവാത്തത് ഒരു വശത്ത്. 19 ാം വയസിലാണ് നായകനായി എത്തുന്നത്. 23 ാം വയസിൽ ബാൻ കിട്ടുന്നു. ആരെയും ഞാൻ മോശമാക്കി പറയുന്നില്ല, എന്നെയും ഞാൻ ന്യായീകരിക്കുന്നില്ല', ഷെയിൻ നിഗത്തിന്റെ വാക്കുകൾ.

ദൃഢം ആണ് ഇനി പുറത്തുവരാനുള്ള ഷെയിൻ നിഗം ചിത്രം. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ് ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാൾ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടർ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Shane Nigam about Malayalam cinema's power politics

dot image
To advertise here,contact us
dot image