ധനുഷും മൃണാൾ താക്കൂറും ഒന്നിക്കുന്നു, അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബജറ്റ് പീരീഡ് ചിത്രം: റിപ്പോർട്ട്

നേരത്തെ ധനുഷും മൃണാലും വിവാഹിതരാകുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു

ധനുഷും മൃണാൾ താക്കൂറും ഒന്നിക്കുന്നു, അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബജറ്റ് പീരീഡ് ചിത്രം: റിപ്പോർട്ട്
dot image

അഭിനയത്തോനോടപ്പം സംവിധാനത്തിലും കഴിവ് തെളിയിച്ച ആളാണ് ധനുഷ്. ഇതുവരെ നാല് സിനിമകൾ ആണ് ധനുഷ് സംവിധാനം ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വലിയ ഹിറ്റുകളാണ്. ഇപ്പോഴിതാ തന്റെ അടുത്ത സംവിധാനം സംരംഭവുമായി എത്തുകയാണ് ധനുഷ്. മൃണാൾ താക്കൂർ ആണ് സിനിമയിൽ നായികയായി എത്തുന്നതെന്നാണ് വിവരം.

റിപ്പോർട്ടുകൾ പ്രകാരം പീരീഡ് ചിത്രമായി ഒരുങ്ങുന്ന സിനിമ വമ്പൻ ബജറ്റിൽ ആണ് ചിത്രീകരിക്കുന്നത്. 1960 കളിൽ നടക്കുന്ന കഥയിൽ മൃണാളിനൊപ്പം വമ്പൻ കാസ്റ്റും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ ധനുഷും മൃണാലും വിവാഹിതരാകുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.

ഇതിനിടെ ധനുഷിനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും മൃണാൾ മനസുതുറന്നു. 'മാരി, രാഞ്ജന, ക്യാപ്റ്റൻ മില്ലർ, റായൻ എന്നെ സിനിമകൾ കണ്ടതിന് ശേഷം ഞാൻ ഒരു ധനുഷ് ഫാൻ ആണ്. അസുരനും എനിക്ക് ഇഷ്ടമാണ്. ഒരു ഗംഭീര എഴുത്തുകാരനും സംവിധായകനും ലിറിക് റൈറ്ററും അഭിനേതാവും ആണ് അദ്ദേഹം. അദ്ദേഹം തേരെ ഇഷ്‌ക് മേം ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് എന്റെ സിനിമയായ സൺ ഓഫ് സർദാർ 2 ന്റെ സ്‌ക്രീനിങ്ങിന് വരാനാകുമോ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം വരുമെന്ന് ഞാൻ കരുതിയില്ല. എന്നെങ്കിലും ഒരു നാൾ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്', മൃണാലിന്റെ വാക്കുകൾ.

Content Highlights: Dhanush and mrunal thakur to join for a big budget period films says report

dot image
To advertise here,contact us
dot image