

തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഹന്‍സിക മോട്ട്വാണി. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ നടി ബോളിവുഡ് ടോളിവുഡ് കോളിവുഡ് എന്നിങ്ങനെ എല്ലാ ഇന്റസ്ട്രിയിലും പേരും പ്രശസ്തിയും നേടിയതാണ്. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ആദ്യം പിരീയഡ്സ് ഉണ്ടായത് സിനിമാ സെറ്റിൽ വെച്ചായിരുന്നതായി പറയുകയാണ് ഹൻസിക. മറ്റ് പെൺകുട്ടികളെ പോലെ തനിക്ക് വേദന ഉണ്ടായിരുന്നില്ലെന്നും ഹൻസിക ഓർക്കുന്നു.
'എന്റെ ആദ്യത്തെ പിരീയഡ്സ് സെറ്റിൽ വെച്ചായിരുന്നു. ആ നിമിഷം എനിക്കോർമയുണ്ട്. സ്കൂളിൽ നിന്ന് സെക്സ് എഡ്യുക്കേഷൻ ലഭിച്ചിട്ടുണ്ട്. അമ്മ ഇതേക്കുറിച്ച് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുണ്ടാകും. പിരീയഡ്സ് സംഭവിക്കുമ്പോൾ നീ എന്നോട് വന്ന് പറയണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് ആ ദിവസം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. പാക്കപ്പിന്റെ സമയമായിരുന്നു. അതുണ്ടായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. ജുഹുവിലാണ് ആ സമയത്ത് ഞങ്ങൾ താമസിച്ചിരുന്നത്. അമ്മ എന്നെ കംഫർട്ട് ചെയ്തു. എനിക്ക് മറ്റ് പെൺകുട്ടികളെ പോലെയായിരുന്നില്ല. വേദന കൊണ്ട് പുളയുകയായിരുന്നില്ല. കുറേക്കാലം എനിക്ക് വേദനയില്ലായിരുന്നു,' ഹൻസിക പറയുന്നു.
കഴിഞ്ഞമാസമാണ് ഹൻസിക മോട്‌വാനിയും ബിസിനസുകാരനായ സൊഹേൽ ഖതൂരിയയും വിവാഹമോചിതരായത്. നാല് വർഷം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷമാണ് ഇരുവരും നിയമപരമായി ബന്ധം പിരിഞ്ഞത്. ഡിവോഴ്‌സിൽ തനിക്ക് കുറ്റബോധം ഇല്ലെന്നും നടി പറയുന്നു. 'തെറ്റായ ട്രെയിനില്‍ കയറി കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത്, അത് തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും ഇറങ്ങുന്നത് തന്നെയാണ്. എനിക്കതില്‍ കുറ്റബോധമില്ല. എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ട്. ഇന്ന് ഞാന്‍ എവിടെയാണോ ഉള്ളത് അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും ഹൻസിക പറഞ്ഞു. 'എന്താണ് ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല, എന്ത് തന്നെയായാലും അത് മികച്ചതാണ്. മറ്റൊരു വ്യക്തിയ്ക്ക് കമന്റ് പറയാനുള്ള ഒന്നും അതില്‍ ഇല്ല, അത് ഞങ്ങളുടെ സ്വകാര്യതയാണ്,' ഹന്‍സിക കൂട്ടിച്ചേർത്തു.
Content Highlights: Hansika Motwani opened up about a personal experience from her childhood, revealing that she got her first periods while she was on a film set.