സൂര്യ ഫാൻസ്‌ ഞങ്ങളെ തെറി വിളിച്ചു, അവർ പ്രതീക്ഷിച്ചത് നൽകാൻ കഴിഞ്ഞില്ല; ആർ ജെ ബാലാജി

അജിത് ഫാന്‍സിന്റെ കാര്യം നോക്കിയാല്‍ അവര്‍ വിജയ്‌യുടെ സിനിമകളെ തെറിവിളിക്കും. വിജയ് ഫാന്‍സാണെങ്കില്‍ അജിതിന്റെ സിനിമകളെ തെറിവിളിക്കും. സൂര്യയുടെ ഫാന്‍സ് മാത്രമാണ് ഞങ്ങളെ തെറിവിളിച്ചത്.

സൂര്യ ഫാൻസ്‌ ഞങ്ങളെ തെറി വിളിച്ചു, അവർ പ്രതീക്ഷിച്ചത് നൽകാൻ കഴിഞ്ഞില്ല; ആർ ജെ ബാലാജി
dot image

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രം ആണ് കറുപ്പ്. മെയ്‌ 14നാണ് ചിത്രം തീയേറ്ററിലെത്തുന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്‌ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പാട്ടുകളെ കുറിച്ച് പറയുകയാണ് ആർ ജെ ബാലാജി. സിനിമയിലേതായി ആദ്യം പങ്കുവെച്ച ഗാനം ആരാധകരെ നിരാശപ്പെടുത്തിയതിനെക്കുറിച്ചും ബാലാജി പറയുന്നു. സുധീര്‍ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘സിനിമയുടെ ഒരു അപ്‌ഡേറ്റും അഞ്ചു മാസമായി കൊടുത്തിട്ടില്ല. അപ്ഡേറ്റ് ചോദിക്കുന്ന ഫാൻസ്‌ സ്നേഹം കൊണ്ടാണ് ചോദിക്കുന്നത്. അതുകൊണ്ട് തന്നെ പാട്ട് കൊടുക്കാം എന്ന് കരുതി. പടത്തിലെ സെക്കന്‍ഡ് സോങ്ങായി പ്ലാന്‍ ചെയ്തത് ‘റാത്തു രാസന്‍’ ആയിരുന്നു. പക്ഷെ ഈ പാട്ട് റീലീസ് ചെയ്യാൻ ടീമിലെ ആരും സമ്മതിച്ചില്ല. റിലീസിന് ശേഷം ‘നാങ്ക നാല് പേര്’ എന്ന പാട്ട് പുറത്തുവിടാമെന്നും തീരുമാനിച്ചു. പക്ഷേ എന്റെ അസിസ്റ്റന്റ്‌സിന്റെ നിര്‍ബന്ധം കാരണം ‘നാങ്ക നാല് പേര്’ ആദ്യം ഇറക്കി. എല്ലാവരും ഞങ്ങളെ എയറിലാക്കി.

സൂര്യയുടെ സിനിമയില്‍ സൂര്യയെ കാണിക്കാത്ത ഒരു പാട്ടായിരുന്നു അത്. ഇപ്പോൾ അജിത് ഫാന്‍സിന്റെ കാര്യം നോക്കിയാല്‍ അവര്‍ വിജയ്‌യുടെ സിനിമകളെ തെറിവിളിക്കും. വിജയ് ഫാന്‍സാണെങ്കില്‍ അജിതിന്റെ സിനിമകളെ തെറിവിളിക്കും. സൂര്യയുടെ ഫാന്‍സ് മാത്രമാണ് ഞങ്ങളെ തെറിവിളിച്ചത്. ആ പാട്ടിന് കിട്ടിയ റെസ്‌പോണ്‍സ് കണ്ട് ഞാനും സായ്‌യും കുറച്ച് പേടിച്ചു. പക്ഷെ അത് ഞങ്ങളെ തെറ്റാണ്, നല്ല വിശന്നിരിക്കുന്നവർക്ക് ചൂടുവെള്ളം കൊടുത്ത പോലെ ആണ്.,’ ആര്‍.ജെ ബാലാജി പറയുന്നു. ‘നാങ്ക നാല് പേര്’ എന്ന പാട്ട് തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാൽ ഈ പാട്ട് സിനിമയിൽ ഉപയോഗിച്ചിട്ടില്ലെന്നും ബാലാജി കൂട്ടിച്ചേർത്തു.

അതേസമയം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. സീ തമിഴ് ആണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlights: Suriya fans were disappointed, RJ Balaji says he couldn't give them the update they expected

dot image
To advertise here,contact us
dot image