'വിവാഹ ബന്ധം വേർപിരിഞ്ഞതിൽ കുറ്റബോധമില്ല, തെറ്റായ ട്രെയിനില്‍ കയറുന്നതിനേക്കാൾ നല്ലത് തിരിച്ചിറങ്ങുന്നതാണ്'

എന്താണ് ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല.മറ്റൊരു വ്യക്തിയ്ക്ക് കമന്റ് പറയാനുള്ള ഒന്നും അതില്‍ ഇല്ല, അത് ഞങ്ങളുടെ സ്വകാര്യതയാണ്

'വിവാഹ ബന്ധം വേർപിരിഞ്ഞതിൽ കുറ്റബോധമില്ല, തെറ്റായ ട്രെയിനില്‍ കയറുന്നതിനേക്കാൾ നല്ലത് തിരിച്ചിറങ്ങുന്നതാണ്'
dot image

കഴിഞ്ഞമാസമാണ് തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനിയും ബിസിനസുകാരനായ സൊഹേൽ ഖതൂരിയയും വിവാഹമോചിതരായത്. നാല് വർഷം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷമാണ് ഇരുവരും നിയമപരമായി ബന്ധം പിരിഞ്ഞത്. ഇപ്പോഴിതാ തന്റെ വിവാഹ മോച്ചതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടി. വിവാഹ മോച്ചനത്തിന്റെ കാര്യത്തിൽ തനിക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് നടി പറഞ്ഞു.

'വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നില്ല. എന്റെ കുടുംബം എന്നെ ഒന്നിനും നിർബന്ധിക്കാറില്ല. വിവാഹമോചനത്തിന്റെ പേരിൽ മാധ്യമങ്ങൾക്ക് ക്ലിക്ക് ബെയ്റ്റ് കിട്ടി. ക്ലിക്ക് ബൈറ്റിന് വേണ്ടി പലരും പടച്ചുവിടുന്ന വാര്‍ത്തകളോട് ഞാന്‍ പ്രതികരിക്കുന്നില്ല, അത് എന്നെ ബാധിക്കുന്ന ഒന്നേയല്ല. ഞാന്‍ എവിടെയും ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അതെ, തെറ്റായ ട്രെയിനില്‍ കയറി കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത്, അത് തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും ഇറങ്ങുന്നത് തന്നെയാണ്. എനിക്കതില്‍ കുറ്റബോധമില്ല.

എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ട്. ഇന്ന് ഞാന്‍ എവിടെയാണോ ഉള്ളത് അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. പ്രണയം എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ നടക്കും. ഞാൻ പ്രണയത്തിൽ വിശ്വസിക്കുന്നു. ഇപ്പോൾ അതിനുള്ള സമയമാണെന്ന് തോന്നുന്നില്ല. എന്താണ് ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല, എന്ത് തന്നെയായാലും അത് മികച്ചതാണ്. മറ്റൊരു വ്യക്തിയ്ക്ക് കമന്റ് പറയാനുള്ള ഒന്നും അതില്‍ ഇല്ല, അത് ഞങ്ങളുടെ സ്വകാര്യതയാണ്,' ഹന്‍സിക പറഞ്ഞു.

തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഹന്‍സിക മോട്ട്വാണി . ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ നടി ബോളിവുഡ് ടോളിവുഡ് കോളിവുഡ് എന്നിങ്ങനെ എല്ലാ ഇന്റസ്ട്രിയിലും പേരും പ്രശസ്തിയും നേടിയതാണ്. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിട്ടുണ്ട്.

Content Highlights: Hansika Motwani has addressed discussions surrounding divorce and made it clear that she is not worried about it.

dot image
To advertise here,contact us
dot image