തിയേറ്ററിൽ അടിപതറി, ഒടിടിയിൽ രക്ഷപ്പെടുമോ?; സ്ട്രീമിങ് ഡേറ്റുമായി നിവിൻ പോളിയുടെ പ്രതിച്ഛായ

തിയേറ്ററിൽ ചലനമുണ്ടാക്കാൻ സാധികാത്ത സിനിമയ്ക്ക് ഒടിടിയിൽ ജനപ്രീതി നേടാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

തിയേറ്ററിൽ അടിപതറി, ഒടിടിയിൽ രക്ഷപ്പെടുമോ?; സ്ട്രീമിങ് ഡേറ്റുമായി നിവിൻ പോളിയുടെ പ്രതിച്ഛായ
dot image

നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് പ്രതിച്ഛായ. ഒരു പൊളിറ്റിക്കൽ ഡ്രാമ സ്വഭാവത്തിൽ പുറത്തുവന്ന സിനിമയ്ക്ക് മോശം പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. തിയേറ്ററിൽ നിന്ന് കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.

ഏപ്രിൽ 24 മുതൽ പ്രതിച്ഛായ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. തിയേറ്ററിൽ ചലനമുണ്ടാക്കാൻ സാധികാത്ത സിനിമയ്ക്ക് ഒടിടിയിൽ ജനപ്രീതി നേടാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 8.55 കോടി ആണ് സിനിമയുടെ ആഗോള കളക്ഷൻ.

ചിത്രം കണ്ട് എം എൽ എ ചാണ്ടി ഉമ്മൻ അടക്കം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. മികച്ച ചിത്രമാണെന്നും സിനിമയ്ക്ക് ഒരു ഒറിജിനാലിറ്റി ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെര‍ഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം ചാണ്ടി സിനിമ കാണാന്‍ എത്തിയത്. ഇതൊരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും ഇത്രയധികം കോടികൾ പലരോടും കടംവാങ്ങി പ്രൊപ്പഗാണ്ട നടത്താൻ മാത്രം ഒരു രാഷ്ട്രീയകക്ഷികളുമായും ബഹുമാനമില്ലെന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുകയാണെന്നും ഉണ്ണികൃഷ്‌ണൻ നേരത്തെ വ്യകത്മാക്കിയിരുന്നു.

Content Highlights: Nivin Pauly film Prathichaya to stream on OTT from this date

dot image
To advertise here,contact us
dot image