ഫാന്റസി കഥാപാത്രങ്ങളുടെ യൂണിവേഴ്‌സ് പുതിയ രൂപത്തിൽ എത്തുമോ? പുതിയ സിനിമയുടെ അപ്ഡേറ്റുമായി വിനയൻ

'എന്റെ സിനിമകളിലൂടെ വന്ന ഫാന്ററസി കഥാപാത്രങ്ങളെ പറ്റി നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത് ശ്രദ്ധിക്കാറുണ്ട്...'

ഫാന്റസി കഥാപാത്രങ്ങളുടെ യൂണിവേഴ്‌സ് പുതിയ രൂപത്തിൽ എത്തുമോ? പുതിയ സിനിമയുടെ അപ്ഡേറ്റുമായി വിനയൻ
dot image

മലയാള സിനിമയിൽ ഒറ്റയാൾ പോരാട്ടം നടത്തി മുന്നേറിയ സംവിധായകനാണ് വിനയൻ. വിലക്കുകൾക്കിടയിലും സിനിമകൾ പുറത്തിറക്കുകയും നിയമവഴിയിൽ വിജയം നേടിയുമെല്ലാം വിനയൻ അതിശയിപ്പിച്ചിട്ടുണ്ട്. അത്ഭുതദ്വീപ് ഉൾപ്പെടെയുള്ള ഫാന്റസി ചിത്രങ്ങളും ആകാശഗംഗ പോലുള്ള ഹൊറർ ചിത്രങ്ങളും ഒട്ടേറെ കോമഡി ചിത്രങ്ങളുമെല്ലാം മലയാളികൾക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെക്കുകയാണ് വിനയൻ.

'വിനയന്റെ ഫാന്റസി കഥാപാത്രങ്ങളുടെ യൂണിവേഴ്‌സ് പുതിയ രൂപത്തിൽ എത്തുമോ?' എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചിരുന്നത്. ഇതിന് മറുപടിയായി ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പുതിയ സിനിമയുടെ അപ്ഡേറ്റ് നൽകിയത്. ഒരു ഫാന്റസി സിനിമയുടെ പ്ലാനിങ്ങിലാണ് താനെന്ന് വിനയൻ പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് ജൂലൈയിൽ തുടങ്ഗ്‌മെന്ന പ്രതീക്ഷയിലാണെന്നും വിനയൻ പറഞ്ഞു.

'സോഷ്യൽ മീഡിയയിൽ കണ്ട ഈ വാർത്ത വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നി… എന്റെ സിനിമകളിലൂടെ വന്ന ഫാന്ററസി കഥാപാത്രങ്ങെ പറ്റി നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത് ശ്രദ്ധിക്കാറുണ്ട്.. സത്യം പറയട്ടെ… ഇതുപോലൊരു ഫാന്റസി സിനിമയുടെ പ്ലാനിംഗിലാണ്… പുതിയ ടെക്നോളജിയും ന്യൂജൻ ചിന്തകളും ക്രോഡീകരിച്ചുള്ള ആ സിനിമയുടെ ഷൂട്ടിംഗ് ജൂലൈയിൽ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്… വിശദവിവരം സുഹൃത്തുക്കളെ പിന്നാലെ അറിയിക്കാം…,' വിനയൻ കുറിച്ചു. പുതിയ ചിത്രത്തിന് ആശംസകൾ നേർന്ന് ഒട്ടേറെ പേരാണ് വിനയന്റെ പോസ്റ്റിൽ കമന്റുകളിട്ടത്.

Content Highlights:  Vinayan has shared a fresh update on his upcoming project, sparking curiosity about the return of fantasy characters in a new form. The development hints at a reimagined cinematic universe, raising excitement among fans of Malayalam fantasy films.

dot image
To advertise here,contact us
dot image