

കോമഡിയിലൂടെ കയ്യടി നേടി, ഇന്ന് നായകനായും സ്വഭാവനടനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അജു വര്‍ഗീസ്. സിനിമ ഇഷ്ടപ്പെടാൻ കാരണം ശ്രീനിവാസൻ ആയിരുന്നുവെന്ന് പറയുകയാണ് നടൻ ഇപ്പോൾ. ശ്രീനിവാസനുമായി സംസാരിക്കാൻ അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടും ഫ്രീ ആയി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിന് കാരണം അദ്ദേഹത്തിന്റെ വലുപ്പം തനിക്ക് അറിയുന്നത് കൊണ്ടാണെന്നും അജു വർഗീസ് പറഞ്ഞു. ലൈഫ് നെറ്റ് ടി.വി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിനിമ എന്ന മാധ്യമം എനിക്ക് ഇഷ്ടപ്പെടാൻ ശ്രീനി സാർ ഒരു വലിയ കാരണമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ എപ്പോൾ കാണുമ്പോഴും എനിക്ക് ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റിയിട്ടില്ല. ആ വലുപ്പം എനിക്ക് അറിയാവുന്നത് കൊണ്ടാണ്. ഞാൻ അദ്ദേഹത്തിനെ വീട്ടിൽ പോയപ്പോൾ എല്ലാം കണ്ടിട്ടുണ്ട്. എനിക്ക് അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷെ പറ്റിയിട്ടില്ല. എന്റെ മക്കൾ പിന്നെയും അദ്ദേഹത്തിനോട് വീട്ടിൽ പോകുമ്പോൾ സംസാരിച്ചിട്ടുണ്ട്. അവർക്ക് അറിയില്ലല്ലോ ഇദ്ദേഹം ആരാണെന്ന്. പിന്നെ നമ്മൾ പോയിട്ട് അദ്ദേഹത്തിനോട് എന്ത് പറയാനാണ്. എന്തെങ്കിലും വിവരക്കേട് ആയിരിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു,' അജു വർഗീസ് പറഞ്ഞു.
അതേസമയം, നടന്റേതായി തിയേറ്ററിൽ ഏതാണ് ഇരിക്കുന്ന ചിത്രം വാഴ 2 ആണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ പുറത്തിറങ്ങാൻ ഒഴുങ്ങുകയാണ്. ആദ്യ ഭാഗം പോലെ തന്നെ കോമഡിക്കും ഇമോഷൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്.
Content Highlights: Aju Varghese shared that even though he got the chance to interact with Sreenivasan, he found it difficult to speak freely. His statement reflects the admiration and nervousness many feel when meeting iconic personalities in the Malayalam film industry.