'ലീഗലി പിരിഞ്ഞിട്ടില്ല, ഇനി ഒരുമിക്കാൻ ആലോചിക്കുന്നേയില്ല' ഭർത്താവുമായി അകന്നാണ് താമസിക്കുന്നതെന്ന് മഞ്ജു

ഞങ്ങൾ തമ്മിൽ യാതൊരുവിധ കോൺടാക്റ്റും ഇപ്പോൾ നിലവിലില്ല. എങ്കിലും മകൻ അച്ഛനെ വിളിക്കാറുണ്ട്, അവർ സംസാരിക്കാറുണ്ട്. അവൻ അച്ഛനെ കാണാൻ പോകാറുമുണ്ട്.

'ലീഗലി പിരിഞ്ഞിട്ടില്ല, ഇനി ഒരുമിക്കാൻ ആലോചിക്കുന്നേയില്ല' ഭർത്താവുമായി അകന്നാണ് താമസിക്കുന്നതെന്ന്  മഞ്ജു
dot image

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ കരിയർ ആരംഭിച്ച് ഇപ്പോൾ സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടി. നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ലെങ്കിലും തങ്ങൾ ഇപ്പോൾ അകന്ന് കഴിയുകയാണെന്ന് മഞ്ജു പറഞ്ഞു. ഇനി ഒരുമിക്കാനുള്ള സാധ്യത ഇല്ലെന്നും ഐസ്ബ്രേക്ക് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.

‘എന്റെ വ്യക്തിജീവിതത്തിന് പ്രധാനമായും രണ്ട് ഇന്നിങ്സുകളാണുള്ളത്. അവിടെ രണ്ട് മഞ്ജുമാരുണ്ട്; ഒന്ന് 40 വയസ്സിന് മുൻപുള്ള മഞ്ജുവും, മറ്റൊന്ന് 40-കൾക്ക് ശേഷമുള്ള മഞ്ജുവും. പഴയ മഞ്ജുവിന് വലിയൊരു പേടിയുണ്ടായിരുന്നു, ഒറ്റയ്ക്ക് ജീവിക്കാനുള്ള പേടി. ‘ഒരാൾ കൂടെയില്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും? ഞാൻ ഇനി എന്ത് ചെയ്യും?’ എന്നൊക്കെ ആലോചിച്ച് ഒരുപാട് കരഞ്ഞുതീർത്ത നിമിഷങ്ങൾ എനിക്കുണ്ടായിരുന്നു. ഇനി എന്ത് എന്നറിയാതെ പകച്ചുനിന്ന കാലം. എന്നാൽ ഇന്നത്തെ മഞ്ജുവിന് അങ്ങനെയുള്ള ചിന്തകളൊന്നുമില്ല. ആ ഭയത്തെ ഞാൻ പാടേ മറികടന്നു കഴിഞ്ഞു.

സുനിച്ചനുമായി നിലവിൽ എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങൾ തമ്മിൽ യാതൊരുവിധ കോൺടാക്റ്റും ഇപ്പോൾ നിലവിലില്ല. എങ്കിലും ബർണാച്ചൻ (മകൻ) അച്ഛനെ വിളിക്കാറുണ്ട്, അവർ സംസാരിക്കാറുണ്ട്. അവൻ അച്ഛനെ കാണാൻ പോകാറുമുണ്ട്. അത് വേണ്ട എന്ന് പറയാൻ ഞാൻ ആരുമല്ല, അതിന് ഞാൻ തടസ്സവുമാകില്ല. ആ ബന്ധങ്ങൾ അവിടെ തുടരട്ടെ. ഞങ്ങൾ നിയമപരമായി വിവാഹമോചിതരായിട്ടുമില്ല എങ്കിലും ഇനി ഒരുമിക്കുന്ന കാര്യം ആലോചിക്കുന്നേയില്ല,' മഞ്ജു പത്രോസ് പറഞ്ഞു.

Content Highlights: Malayalam actress Manju Pathrose has clarified that she is not legally separated from her husband, despite currently living apart. Addressing ongoing speculation, she explained that their decision to stay separately is a personal matter and does not indicate a formal divorce.

dot image
To advertise here,contact us
dot image