ഡ്രീം കോമ്പോ! ദിലീഷ് പോത്തൻ-മോഹൻലാൽ ചിത്രത്തിൽ ആസിഫ് അലിയും?; റിപ്പോർട്ട്

ഹൊറർ ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നതെന്ന് ചില ട്വിറ്റർ ട്രാക്കർമാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

ഡ്രീം കോമ്പോ! ദിലീഷ് പോത്തൻ-മോഹൻലാൽ ചിത്രത്തിൽ ആസിഫ് അലിയും?; റിപ്പോർട്ട്
dot image

നടനെന്ന പോലെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധ നേടിയ ആളാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം, ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകൾ നിരവധി നിരൂപക-പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒരു ഇടവേളക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരു സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ പുറത്തുവരുകയാണ്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. രണ്ട് പ്രൊഡക്ഷൻ കമ്പനികളാണ് സിനിമ നിർമിക്കാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് 2027 ൽ ആരംഭിക്കും. ഹൊറർ ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നതെന്ന് ചില ട്വിറ്റർ ട്രാക്കർമാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ തരുൺ മൂർത്തി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിലാണ് മോഹൻലാൽ. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് L 366 . L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366.

ദൃശ്യം 3 ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം. ഏപ്രിൽ രണ്ടിന് പുറത്തിറങ്ങാനിരുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Asif ali to star in upcoming Mohanlal-dileesh pothan project says report

dot image
To advertise here,contact us
dot image