എട്ടിന്റെ പണിയായി പോയി, ധുരന്ദറിന് കത്രിക വെച്ച് സെൻസർ ബോർഡ്; ഇന്ത്യയിൽ എത്തുന്നത് പുതിയ പതിപ്പ്

ചിത്രത്തിന്റെ ഇന്ത്യൻ വേർഷന്റെ റൺ ടൈം മൂന്ന് മണിക്കൂർ 49 മിനിറ്റാണ്

എട്ടിന്റെ പണിയായി പോയി, ധുരന്ദറിന് കത്രിക വെച്ച് സെൻസർ ബോർഡ്; ഇന്ത്യയിൽ എത്തുന്നത് പുതിയ പതിപ്പ്
dot image

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗം ഇന്ന് റിലീസിന് ഒരുങ്ങുകയാണ്. വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഇന്ത്യൻ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ധുരന്ദർ 2 വിന്റെ ഇന്ത്യൻ പതിപ്പിന് 21 കട്ടുകൾ ആണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യൻ വേർഷന്റെ റൺ ടൈം മൂന്ന് മണിക്കൂർ 49 മിനിറ്റാണ്. എന്നാൽ സിനിമയുടെ ഓവർസീസ് പതിപ്പിന്റെ നീളം മൂന്ന് മണിക്കൂർ 56 മിനിറ്റാണ്. സിനിമയിലെ വയലൻസ് രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കത്രിക വെച്ചിരിക്കുന്നത്. നിറയെ വയലൻസ് ഉള്ള സിനിമയാകും ധുരന്ദർ 2 എന്ന സൂചന ട്രെയ്‌ലർ നൽകുന്നുണ്ട്. എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം 100 കോടി കടന്നു. മൂന്ന് മണിക്കൂർ 49 മിനിറ്റാണ് സിനിമയുടെ നീളം. ലോകമെമ്പാടും, ധുരന്ദർ രണ്ടാംഭാഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ച തുക 120 കോടി രൂപയാണ്. റിലീസിന് രണ്ടു ദിവസം ബാക്കി നിൽക്കെ, ഈ കണക്ക് 150 കോടിയിലേക്ക് എത്താനും 200 കോടിയോടടുക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യന്‍ സിനിമ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ആക്ഷന്‍ ദൃശ്യ വിരുന്നും തീയേറ്റര്‍ അനുഭവവുമായിരിക്കും 'ധുരന്ദർ 2' നല്‍കാന്‍ ഒരുങ്ങുന്നത്.

ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരില്‍ നിന്നും വമ്പന്‍ ഡിമാന്‍ഡ് ആണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്കായി ഉയരുന്നത്. രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ജസ്‌കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാന്‍ നിര്‍ബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ദർ' പ്രതികാരം', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: Dhurandhar 2 got 21 items on the cut/mute list in the Indian censor

dot image
To advertise here,contact us
dot image