

നടി കൃതിക കമ്രയും ടെലിവിഷന്‍ അവതാരകന്‍ ഗൗരവ് കപൂറും വിവാഹിതരായി. മുംബൈയിലെ ബാന്ദ്രയിലെ വീട്ടില്‍ ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. രജിസ്ട്രര്‍ വിവാഹമാണ് ഇരുവരും തെരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വളരെ സിംപിളായിട്ടുള്ള ചുവന്ന സാരിയാണ് കൃതിക ധരിച്ചത്. ചന്ദേരിയിലെ വനിതാ കരകൗശല വിദഗ്ദരാണ് സാരിക്ക് പിന്നില്‍. താരത്തിന്റെ അമ്മയാണ് സാരി സമ്മാനിച്ചത്. വസ്ത്രത്തിനൊപ്പം ഒരു ചോക്കറും ലെയേര്‍ഡ് നെക്ലേസും അണിഞ്ഞിട്ടുണ്ടായിരുന്നു. ആനക്കൊമ്പ് നിറത്തിലുള്ള ബന്ധ്ഗാലയിലാണ് ഗൗരവ് എത്തിയത്.
വളരെ അടുപ്പമുള്ള പരിപാടിയായിരുന്നിട്ടും, വിനോദ, കായിക മേഖലകളില്‍ നിന്നുള്ള നിരവധി പ്രശസ്ത വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. നടിമാരായ സോഹ അലി ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, അന്യ സിംഗ് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. നേഹ ധൂപിയ, അംഗദ് ബേദി എന്നിവര്‍ക്കൊപ്പം മലൈക അറോറയും ചടങ്ങില്‍ എത്തിയിരുന്നു.
ഡിസൈനര്‍ മസാബ ഗുപ്തയും ഭര്‍ത്താവ് സത്യദീപ് മിശ്രയും പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കര്‍ ഭാര്യ ഫാത്തിമയും മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ഭാര്യ നടി സാഗരിക ഘാട്‌ഗെയും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഭാര്യ ഹേസല്‍ കീച്ചിനും കുട്ടികള്‍ക്കുമൊപ്പം പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് വിവാഹത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത അതിഥികളില്‍ മുതിര്‍ന്ന ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും ഉണ്ടായിരുന്നു.
Content Highlights: Actress Kritika Kamra and Gaurav Kapoor got married