

നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹന്‍സിക യാതൊരു തര ജീവനാംശവും ആവശ്യപ്പെട്ടിട്ടില്ല. പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്.
2022 ഡിസംബർ നാലിനായിരുന്നു നടി ഹൻസികയും സൊഹെെൽ കത്യൂര്യയയുടെയും വിവാഹം. ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം ആരാധകർ കണ്ടിരുന്നത്. നാലു വർഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൽ 2 വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇരുവരും വേർപിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹം കുറേ നാളുകളായി പ്രചരിക്കുന്നുണ്ട്. സൊഹെെലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സൊഹെെലിന്റെ ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തുമാണ്. ഇവരുടെ വിവാഹ ആഘോഷങ്ങളിൽ ഹൻസികയുമുണ്ടായിരുന്നു. നേരത്തെ അറിയാമായിരുന്നെങ്കിലും വിവാഹ ബന്ധം തകർന്നതിന് താൻ കാരണമല്ലെന്നാണ് ഹൻസിക വെളിപ്പെടുത്തിരുന്നു.
ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ഹൻസിക മോട്വാണി. ഹിന്ദിയിലാണ് ബാലതാരമായി ശ്രദ്ധിക്കപ്പെട്ടതെങ്കിൽ വളർന്നപ്പോൾ തെന്നിന്ത്യൻ സിനിമകളാണ് ഹൻസികയെ താരമാക്കിയത്. 2010 നും 18 നും ഇടയ്ക്കായിരുന്നു ഹൻസികയുടെ കരിയറിലെ നായികയായുള്ള സുവർണ കാലഘട്ടം. തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് സൂപ്പർതാര സിനിമകളിൽ നായികയാകാൻ ഹൻസികയ്ക്ക് കഴിഞ്ഞു. ഗ്ലാമറസ് റോളുകൾ തിളങ്ങിയ ഹൻസികയ്ക്ക് വൻ ആരാധക വൃന്ദമുണ്ടായി.
Content Highlights: Actress Hansika Motwani has reportedly finalized her divorce after four years of marriage. The couple had been separated for nearly two years before legally ending their relationship. The development has once again brought the actress’s personal life into public discussion.