പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകള്‍, ദയവ് ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂ; രവി മോഹന്‍

'ഞാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ എന്റെ ജീവിതം ഉയര്‍ത്തിക്കൊണ്ട് വരികയാണ്'

പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകള്‍, ദയവ് ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂ; രവി മോഹന്‍
dot image

ഒരു സമയത്ത് വിവാഹ മോചന വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു രവി മോഹന്‍. ഇപ്പോഴിതാ താരം തന്റെ വ്യക്തിജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ നിരപരാധിത്യം ഒരു നാള്‍ പുറത്തുവരുമെന്നും ഹൃദയശുദ്ധി എല്ലാരും മനസിലാക്കുമെന്നും താരം പറഞ്ഞു.

'ഞാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ എന്റെ ജീവിതം ഉയര്‍ത്തിക്കൊണ്ട് വരികയാണ്. ഒരിക്കല്‍ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങള്‍ക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങള്‍ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകള്‍, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.' രവി മോഹന്റെ വാക്കുകള്‍.

സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി ഞാന്‍ എന്താ ചെയ്യാറുള്ളതെന്ന്് എല്ലാവര്‍ക്കും അറിയാം, എന്റെ ഹൃദയശുദ്ധി എല്ലാവര്‍ക്കും മനസിലാകും, ദയവ് ചെയ്ത് ജീവിക്കാന്‍ അനുവദിക്കണം എന്നായിരുന്നു രവി മോഹന്‍ കുറിച്ചത്. ആര്‍തിരവിയുമായിട്ടുള്ള വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാന്‍സിസുമായുള്ള രവി മോഹന്റെ സൗഹൃദവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രവി മോഹന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പാര്‍ട്ണര്‍ കൂടിയാണ് കെനിഷാ.

രവി മോഹന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആന്‍ ഓര്‍ഡിനറി മാന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. യോഗി ബാബുവാണ് ചിത്രത്തില്‍ നായകന്‍. സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തിയാണ് രവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content Highlights: ravi mohan again talk about his personal life

dot image
To advertise here,contact us
dot image