അമരന് ശേഷം വീണ്ടും കമൽ ഹാസനൊപ്പം ശിവകാർത്തികേയൻ, ഇത്തവണ കിടിലൻ മാസ് എന്റർടെയ്നർ; ഫസ്റ്റ് ലുക്ക്

ഒരു റൂറൽ മാസ് എന്റർടെയ്നർ ആണ് സിനിമയെന്നാണ് റിപ്പോർട്ട്

അമരന് ശേഷം വീണ്ടും കമൽ ഹാസനൊപ്പം ശിവകാർത്തികേയൻ, ഇത്തവണ കിടിലൻ മാസ് എന്റർടെയ്നർ; ഫസ്റ്റ് ലുക്ക്
dot image

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ആക്ഷൻ ചിത്രമായിരുന്നു അമരൻ. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആയിരുന്നു ചിത്രം നിർമിച്ചത്. വമ്പൻ വിജയമായ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയോളം നേടിയിരുന്നു. ഇപ്പോഴിതാ അമരന്റെ വമ്പൻ വിജത്തിന് ശേഷം വീണ്ടും ശിവകാർത്തികേയനുമായി കൈകോർക്കുകയാണ് കമൽ ഹാസൻ. 'സേയോൺ' എന്നാണ് ശിവകാർത്തികേയന്റെ പുതിയ സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.

നിറയെ മയിലുകൾക്കും മയില്പീലികൾക്കും ഇടയിൽ ഒരു വാളുമായി ഇരിക്കുന്ന ശിവകാർത്തികേയനെ ആണ് പോസ്റ്ററിൽ കാണാനാകുന്നത്. ഒരു റൂറൽ മാസ് എന്റർടെയ്നർ ആണ് സിനിമയെന്നാണ് റിപ്പോർട്ട്. തായ് കിഴവി എന്ന ചിത്രം ഒരുക്കിയ ശിവകുമാർ മുരുഗേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയന്റെ ബാനറിൽ രാധിക ശരത്കുമാർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് തായ് കിഴവി. ചിത്രം ഫെബ്രുവരി 27 ന് തിയേറ്ററിലെത്തും. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ശിവകുമാർ മുരുഗേശന് അവസരം നൽകിയതിന് ശിവകാർത്തികേയനെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്.

സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. വിവേക് വിജയകുമാർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സാൻ ലോകേഷ് ആണ് എഡിറ്റർ. കമൽ ഹാസൻ, ആർ മഹേന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. പരാശക്തിയാണ് അവസാനമായി പുറത്തുവന്ന ശിവകാർത്തികേയൻ ചിത്രം. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തിയ സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങിയത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് ലഭിച്ചത്.

ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങിയത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങിയത്. 100 കോടി സിനിമ ബോക്സ്ഓഫീസിൽ നിന്ന് തിരിച്ചു പിടിച്ചിരുന്നു.

Content Highlights: Sivakarthikeyan to join hands with kamal haasan after amaran, new film titled seyon first look out now

dot image
To advertise here,contact us
dot image