കല്യാണം കഴിക്കാൻ താൽപര്യം ഇല്ല എന്നല്ല, 30 വയസ് കഴിഞ്ഞിട്ടേ അതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ; ഇഷാനി കൃഷ്‌ണ

30 വയസ് കഴിഞ്ഞിട്ട് മാത്രമാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് ഇഷാനി പറയുന്നു

കല്യാണം കഴിക്കാൻ താൽപര്യം ഇല്ല എന്നല്ല, 30 വയസ് കഴിഞ്ഞിട്ടേ അതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ; ഇഷാനി കൃഷ്‌ണ
dot image

നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ് നടിയ്ക്ക്. ഇപ്പോഴിതാ തന്റെ കല്യാണ പ്രായത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇഷാനി. കല്യാണത്തിനോട് തനിക്ക് ഈ പ്രായത്തിൽ താൽപര്യം ഇല്ലെന്നും 30 വയസ് കഴിഞ്ഞിട്ട് മാത്രമാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നും ഇഷാനി പറഞ്ഞു. സഹോദരി ദിയ വിവാഹം കഴിച്ചത് കൊണ്ട് തനിക്ക് മാറ്റം വന്നിട്ടില്ലെന്നും നടി പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'കല്യാണത്തിനോട് താല്പര്യം ഇല്ല എന്ന് ഞാൻ പറയില്ല. ഇപ്പോൾ എനിക്ക് താല്പര്യം ഇല്ല എന്നേയുള്ളൂ. ഒരു പ്രായം കഴിയുമ്പോൾ ഞാൻ എന്തായാലും കല്യാണം കഴിക്കും. എനിക്ക് അറിയില്ല അപ്പോഴേക്കും എന്റെ മൈൻഡ് സെറ്റ് മാറുമോ എന്ന്. എനിക്ക് വേണം പക്ഷെ അടുത്തൊന്നും അത് ഉണ്ടാകില്ല. ഒരു 29 വയസ് വരെ ഞാൻ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. 30 വയസ് കഴിഞ്ഞിട്ട് മതി എന്നാണ് എനിക്ക്. അപ്പോൾ എനിക്ക് വേണ്ട എന്ന് തോന്നിയാൽ വേണ്ട എന്ന് തന്നെ തീരുമാനിക്കും. 26 ലാണ് ദിയ വിവാഹം കഴിക്കുന്നത്. അത് അവളുടെ ഇഷ്ടമാണ് അതിൽ ഞാൻ എന്ത് പറയാനാണ്. അവൾ കല്യാണം കഴിക്കുന്നത് കണ്ടിട്ട് എന്നാൽ പിന്നെ ഞാനും കഴിക്കാം എന്ന് തോന്നിയിട്ടില്ല. എന്റെ തീരുമാനം എന്തായിരുന്നോ അതിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു ഞാൻ,' ഇഷാനി കൃഷ്ണ.

അർജുൻ എന്ന സുഹൃത്തിനെ ഇഷാനിയുടെ വ്ലോ​ഗുകളിൽ വർഷങ്ങളായി കാണാറുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലും വ്യക്തത വരുത്തുകയാണ് ഇഷാനി. 'എനിക്കതേക്കുറിച്ച് പറയാൻ താൽപര്യമില്ല. കാരണം ഭാവിയിൽ എന്ത് വേണമെങ്കിലും സംഭവിക്കും. അത് ആൾക്കാർ നമുക്കെതിരെ ഉപയോ​ഗിക്കും. എന്തിനാണ് വെറുതെ. അറിയേണ്ട സമയത്ത് എല്ലാവരും അറിയും,' എന്നാണ് ഇഷാനി പറയുന്നത്.

അതേസമയം, ആശകൾ ആയിരം എന്ന സിനിമയാണ് ഇഷാനിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Content Highlights: Ishani said she will think about marriage only after the age of 30. The actress shared her views on personal life and priorities. She emphasized focusing on her career for now.

dot image
To advertise here,contact us
dot image