'പ്രതിഷേധക്കാരെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചവര്‍ ദേശീയ പതാക വീശിയവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നു'; പ്രകാശ് രാജ്

നിങ്ങള്‍ എന്ത് തടഞ്ഞാലും ജനങ്ങളുടെ ശബ്ദത്തെ തടയാനാകില്ലെന്നും രാജ്യത്തിന്റെ ഓരോ തെരുവും ജന്തര്‍ മന്തറാകുമെന്നും പ്രകാശ് രാജ് പറഞ്ഞു

'പ്രതിഷേധക്കാരെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചവര്‍ ദേശീയ പതാക വീശിയവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നു'; പ്രകാശ് രാജ്
dot image

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത സിജെപി നേതാക്കളെ റിമാന്‍ഡ് ചെയ്തതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് രംഗത്ത്. പ്രതിഷേധക്കാരെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചവര്‍ ദേശീയ പതാക വീശിയവരെ റിമാന്‍ഡ് ചെയ്തു എന്ന് അദ്ദേഹം വിമർശിച്ചു. നിങ്ങള്‍ ഡല്‍ഹിയിലേക്ക് ഗുണ്ടകളെ അയച്ചു. അവര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് നേരെ മോശമായി പെരുമാറുന്നു. മാധ്യമങ്ങളെ ആക്രമിക്കുന്നു. അവരെ ഒന്നും അറസ്റ്റ് ചെയ്യാന്‍ ഒരു പൊലീസും വരുന്നത് കാണുന്നില്ലല്ലോ എന്ന് പ്രകാശ് രാജ് വിമർശിച്ചു.

പൊലീസ് യൂണിഫോമുകളും ലാത്തികളും അടക്കം ഗുണ്ടകള്‍ക്ക് നല്‍കി സര്‍ക്കാര്‍ വിട്ടയച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അവരെ ഒന്നും അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത പൊലീസ് ജന്തര്‍ മന്തറില്‍ ദേശീയ പതാകയുമായി കയറിയ യുവാക്കളെ അഞ്ച് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നു. കേന്ദ്രം ജന്തര്‍ മന്തര്‍ സമര കേന്ദ്രം അല്ലാതെയാക്കി മാറ്റി. ഇപ്പോള്‍ സമരം ചെയ്യാനും പണം നല്‍കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്. എന്തുകൊണ്ട് നിങ്ങള്‍ക്കത് അന്‍ഡമാന്‍ നിക്കോബാറിലോ, മരുഭൂമിയിലോ, ഹിമാലയത്തിന്റെ കൊടുമുടിയിലോ ആക്കിക്കൂടാ എന്നും പ്രകാശ് രാജ് പരിഹസിച്ചു. നിങ്ങള്‍ എന്ത് തടഞ്ഞാലും ജനങ്ങളുടെ ശബദത്തെ തടയാനാകില്ല. രാജ്യത്തിന്റെ ഓരോ തെരുവും ജന്തര്‍ മന്തറാകും. പ്രധാനമന്ത്രി കുട്ടിക്കാലത്ത് മുതലയെ പിടിച്ചിരിക്കും പക്ഷെ പാറ്റകളെ പിടിക്കാന്‍ ഭയപ്പെടുന്നെന്നും അദ്ദേഹത്തിന്റെ പരിഹാസമുണ്ടായി.

ജന്തര്‍ മന്തറിലെ മിന്നല്‍ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി സഹ വക്താക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ തിഹാര്‍ ജയിലിലേക്കാണ് കൊണ്ട് പോകുന്നത്. അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജന്തര്‍ മന്തര്‍ ഇനി മുതല്‍ സമര കേന്ദ്രം അല്ലെന്ന് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെ വലിയ സുരക്ഷാ സന്നാഹങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജന്തര്‍ മന്തര്‍ സമര കേന്ദ്രമായി തുടരണമെന്നും സമരത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായാണ് ഡല്‍ഹി പൊലീസിന്റെയും അര്‍ദ്ധ സൈനിക വിഭാഗത്തിന്റെയും സകല സുരക്ഷാ സംവിധാനങ്ങളെയും ഭേദിച്ച് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറില്‍ എത്തിയത്. അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തില്‍ മതില്‍ ചാടി കടന്നെത്തിയ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: Actor and activist Prakash Raj criticised the Prime Minister following the remand of CJP leaders after the Jantar Mantar protest. He alleged that people sent to Delhi targeted protesters, behaved inappropriately towards women and mistreated journalists. He also claimed that those involved were provided with police uniforms and batons and were not arrested.

dot image
To advertise here,contact us
dot image