തലപ്പത്ത് മന്ദാന തന്നെ!; ICC വനിതാ റാങ്കിങ്ങിൽ ഇന്ത്യൻ മയം

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ റാങ്കിങ് പുറത്ത്.

തലപ്പത്ത് മന്ദാന തന്നെ!; ICC വനിതാ റാങ്കിങ്ങിൽ ഇന്ത്യൻ മയം
dot image

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ റാങ്കിങ് പുറത്ത്. ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഒന്നാം സ്ഥാനം നിലനിർത്തി . 790 റേറ്റിങ് പോയിന്റുകളുമായാണ് സ്മൃതി ഒന്നാം റാങ്ക് നിലനിര്‍ത്തിയത്.

ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വൈസ് ക്യാപ്റ്റനായ സ്മൃതി ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. റാങ്കിങിലെ ആദ്യ പത്തില്‍ സ്മൃതിക്ക് പുറമെ ഹര്‍മന്‍പ്രീത് കൗറാണ് ഇടമുള്ള മറ്റൊരു ഇന്ത്യന്‍ താരം. 652 പോയിന്റുകളുമായി ഹര്‍മന്‍ ഒന്‍പതാം സ്ഥാനത്ത്.

ഏകദിന ബൗളിങ് റാങ്കിങില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ മാത്രമാണ് ആദ്യ പത്തിലുള്ളത്. താരത്തിന് പക്ഷേ ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ 9ാം റാങ്കില്‍.

വനിതാ ടി20 ബാറ്റിങ് റാങ്കിങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടമുണ്ട്. ആദ്യ പത്തില്‍ 3 ഇന്ത്യന്‍ താരങ്ങളാണ് ഇടംപിടിച്ചത്. നാലാം റാങ്കില്‍ ഷെഫാലി വര്‍മ, അഞ്ചാം റാങ്കില്‍ സ്മൃതി , പത്താം റാങ്കില്‍ ഹര്‍മന്‍പ്രീത്.

ടി20 ബൗളിങ് റാങ്കിങില്‍ ശ്രീചരണി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. താരത്തിന് 817 റേറ്റിങ് പോയിന്റുകള്‍. ദീപ്തി ശര്‍മ രണ്ടാം റാങ്കില്‍. 754 പോയിന്റുകളുമായാണ് ദീപ്തി രണ്ടാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍ റാങ്കിങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക താരവും ദീപ്തിയാണ്. താരം ആറാമത്.

content highlights: smriti mandhana retain -top spot icc womens odi rankings

dot image
To advertise here,contact us
dot image