'വായിക്കാൻ അറിയാവുന്ന ആരുമില്ലേ അവിടെ..' സൂര്യയ്ക്ക് നൽകിയത് എ ആർ റഹ്മാന്റെ പേരുള്ള ഫലകം; ട്രോളി സോഷ്യൽ മീഡിയ

തമിഴ്നാട് സ്റ്റേറ്റ് അവാർഡിൽ സൂര്യയ്ക്ക് നൽകിയത് എ ആർ റഹ്മാന്റെ പേരുള്ള അവാർഡ്, ട്രോളി സോഷ്യൽ മീഡിയ

'വായിക്കാൻ അറിയാവുന്ന ആരുമില്ലേ അവിടെ..' സൂര്യയ്ക്ക് നൽകിയത് എ ആർ റഹ്മാന്റെ പേരുള്ള ഫലകം; ട്രോളി സോഷ്യൽ മീഡിയ
dot image

2016 മുതൽ 2022 വരെയുള്ള ആറ് വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തമിഴ്നാട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അർഹരായവർക്ക് പുരസ്‌കാരം നൽകിയത്. മലയാളി താരങ്ങളും പുരസ്‌കാര അർഹരായിരുന്നു. താരങ്ങളാൽ സമ്പന്നമായ വേദിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടയിൽ പറ്റിയ ഒരു അബദ്ദമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വാരിക്കൂട്ടുന്നത്.

2020ലെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യക്ക് നൽകിയ ഫലകത്തിൽ എഴുതിയിരുന്ന പേര് എ ആർ റഹ്മാന്റെ ആയിരുന്നു. അവാർഡ് വാങ്ങി നോക്കിയ സൂര്യ അപ്പോൾ തന്നെ സദസിലിരുന്ന റഹ്‌മാന് നേരെ കൈ ചൂണ്ടി ‘ഇത് താങ്കളുടേതെന്ന്’ പറയുന്നത് വീഡിയോയില്‍ കാണാനാകും. സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയ സൂര്യ അവാര്‍ഡ് ഫലകം റഹ്‌മാനെ കാണിക്കുന്നതും ഇത് കണ്ട് ചിരിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്.

'എ ആർ റഹ്‌മാൻ ആളാക്കെ മാറിപ്പോയി ഇപ്പോൾ കണ്ടാൽ സൂര്യയെ പോലെയുണ്ട്' എന്നാണ് ട്രോളുകൾ. 'വായിക്കാൻ അറിയുന്ന ആരും ഇല്ലേ അവിടെ എന്നും' തമിഴ്നാട് ഗവൺമെന്റിനെ കളിയാക്കി കൊണ്ടുള്ള ട്രോളുകളും എത്തുന്നുണ്ട്. ഇത്രയും അവാർഡുകൾ ഒന്നിച്ച് കൊടുക്കുമ്പോൾ ആർക്കായാലും തെറ്റ് പറ്റുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതിനിടയിൽ സൂര്യയ്ക്ക് അവാർഡ് ലഭിച്ചതിൽ ആശംസകളും ഒരുകൂട്ടം പങ്കുവെക്കുന്നുണ്ട്. അതേസമയം മലയാളി നടിമാരിൽ നിരവധിപേർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഉർവശി, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോമോൾ ജോസ്, നയൻ‌താര, കീർത്തി സുരേഷ് തുടങ്ങിയവരാണ് അവാർഡിന് അർഹമായത്.

Content Highlights: Suriya was honoured at the Tamil Nadu State Awards.The award he received was named after A. R. Rahman. The announcement triggered trolling and mixed reactions on social media.

dot image
To advertise here,contact us
dot image