മമ്മൂക്കയും പിള്ളേരും തിയേറ്റർ തൂക്കി, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റുമായി 'ചത്താ പച്ച'

സിനിമയിലെ മമ്മൂട്ടിയുടെ കാമിയോ റോളിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്

മമ്മൂക്കയും പിള്ളേരും തിയേറ്റർ തൂക്കി, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റുമായി 'ചത്താ പച്ച'
dot image

WWE ആരാധകർ ആഘോഷമാക്കിയ ചിത്രമാണ് ചത്താ പച്ച. തിയേറ്ററിൽ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടിയിൽ എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ഫെബ്രുവരി 19 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. തിയേറ്ററിൽ വിജയിച്ച ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകരണം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ കാമിയോ റോളിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഈണം പകര്‍ന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.

Content Highlights: Chatha Pacha OTT date announced, will it succeed it streaming platforms

dot image
To advertise here,contact us
dot image