സര്‍വ്വം മായയുടെ ഷൂട്ട് കഴിഞ്ഞ ഉടനെ പോയത് ബേസില്‍ ജോസഫിന്റെ 'അതിരടി' സെറ്റിലേക്ക്; റിയ ഷിബു പറയുന്നു

സർവ്വം മായ കണ്ട ശേഷം മമ്മൂട്ടിയും മഞ്ജു വാര്യരും അഭിനന്ദിച്ച സന്തോഷവും റിയ പങ്കുവെച്ചു

സര്‍വ്വം മായയുടെ ഷൂട്ട് കഴിഞ്ഞ ഉടനെ പോയത് ബേസില്‍ ജോസഫിന്റെ 'അതിരടി' സെറ്റിലേക്ക്; റിയ ഷിബു പറയുന്നു
dot image

സർവ്വം മായ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് റിയ ഷിബു. നടിയുടെ അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുന്നത് അതിരടിയാണ്. സർവ്വം മായയുടെ ഷൂട്ട് കഴിഞ്ഞ ഉടനെ അതിരാദിയുടെ സെറ്റിലേക്കാണ് താൻ പോയതെന്ന് റിയ പറഞ്ഞു. ബേസിൽ ജോസഫിനൊപ്പം സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവവും റിയ പങ്കിട്ടു. സർവ്വം മായ കണ്ട ശേഷം മമ്മൂട്ടിയും മഞ്ജു വാര്യരും അഭിനന്ദിച്ച സന്തോഷവും റിയ പങ്കുവെച്ചു. ഗൃഹാലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അതിരടിയാണ് അടുത്തത്. ‘സര്‍വ്വം മായയുടെ ഷൂട്ട് കഴിഞ്ഞ ഉടനെ ഞാന്‍ അതിരടിയുടെ ഷൂട്ടിന് കയറി. ബേസില്‍ ജോസഫാണ് പ്രധാനകഥാപാത്രം. ബേസിലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് രസമാണ്. ഒരുപാട് തമാശകള്‍ പറയുകയും എന്നാല്‍ ജോലിയിലേക്ക് വരുമ്പോള്‍ അത്ര തന്നെ എല്ലാം ശ്രദ്ധിച്ച് ചെയ്യുന്ന ആളുമാണ്,’ റിയ പറഞ്ഞു.

'മമ്മൂക്ക സത്യൻ സാറിനെ വിളി ച്ച് പടം കണ്ടിട്ട് ഇഷ്ടമായെന്നു പറഞ്ഞു. ഞാൻ ആരാധിക്കുന്ന അത്രയും വലിയൊരു നടനിൽ നിന്നുള്ള പ്രതികരണം അപ്രതീക്ഷിതമായിരുന്നു.. അതുപോലെ മഞ്ജു ചേച്ചിയും മെസേജ് അയച്ചു. അതൊക്കെ ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. തിയേറ്ററിൽ പോയപ്പോൾ ചിലർ സിനിമകണ്ട് കണ്ണൊക്കെ തുടച്ച് കുറെ നേരം എന്നെത്തന്നെ നോക്കി നിന്ന അനുഭവമുണ്ടായി. ഒരാൾ കരയണമെങ്കിൽ അത്രയും ആ കഥാപാത്രം അവരുടെ ഉള്ളിലേക്ക് കയറിയിട്ടുണ്ടാവുമല്ലോ. ചിലർ വന്ന് കെട്ടിപ്പിടിച്ച് ഇനിയും കുറെ പടങ്ങൾ ചെയ്യണമെന്ന് പറഞ്ഞു,' റിയ കൂട്ടിച്ചേർത്തു.

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ. അനന്തു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍.

Content Highlights: Riya Shibu shares her acting journey in Athiradi.Talks about working alongside actor-director Basil Joseph.Appreciates Basil Joseph’s support and professional approach.

dot image
To advertise here,contact us
dot image