അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണം, അതിന് ശേഷം മാത്രമേ ഞാൻ വിവാഹ ജീവിതത്തിലേക്ക് കടക്കൂ; സുപ്രീത

അമ്മ രണ്ടാം വിവാഹം കഴിച്ചാൽ മാത്രമേ തനിക്കൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹമുള്ളൂവെന്ന് പറയുകയാണ് നടി കൂടിയായ സുപ്രീത

അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണം, അതിന് ശേഷം മാത്രമേ ഞാൻ വിവാഹ ജീവിതത്തിലേക്ക് കടക്കൂ; സുപ്രീത
dot image

തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് സുരേഖ. ഇപ്പോഴിതാ നടിയെ രണ്ടാമത് ഒരു വിവാഹത്തിനായി നിർബന്ധിക്കുകയാണ് മകൾ. അമ്മ രണ്ടാം വിവാഹം കഴിച്ചാൽ മാത്രമേ തനിക്കൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹമുള്ളൂവെന്ന് പറയുകയാണ് നടി കൂടിയായ സുപ്രീത. സുപ്രീതയുടെ ഏറ്റവും പുതിയ ചിത്രമായ അമരാവതികി അഹവാനം സിനിമയുടെ പ്രമോഷൻ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അമ്മയ്ക്ക് പുതിയ സിനിമ അവസരങ്ങളൊന്നും വരുന്നില്ല, അത് സങ്കടകരമായ ഒന്നാണ്. പക്ഷെ ഉടനെ തന്നെ അമ്മയെ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് ഞാന്‍ എത്തിക്കും. എന്റെ വിവാഹത്തിന് മുന്‍പ് അമ്മയ്ക്ക് മറ്റൊരു വിവാഹം നടത്തണം, ഒരു സിംഗിള്‍ പാരന്റ് ആയി തനിക്ക് വേണ്ടതെല്ലാം ചെയ്തു തന്ന അമ്മയ്ക്ക് ഒരു കൂട്ട് വേണം,' സുപ്രീത പറഞ്ഞു. നടിയുടെ ഈ തീരുമാനത്തെ നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്.

2019 ൽ ആണ് സുരേഖയുടെ ഭർത്താവ് ഇവരെ വിട്ടുപിരിഞ്ഞത്. ഭർത്താവിന്റെ മരണത്തോടെ ആദ്യമൊക്കെ ഇനിയൊരു വിവാഹം വേണ്ട എന്ന നിലപാടിലായിരുന്നുവെങ്കിലും, പിന്നീട് തീരുമാനത്തില്‍ സുരേഖ മാറ്റം വരുത്തിയിട്ടുണ്ടെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. തെലുങ്ക് സിനിമ സംവിധായകനും എഴുത്തുകാരനുമായ സുരേഷ് തേജയാണ് സുരേഖയുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സുരേഖയ്ക്ക് സിനിമകളില്‍ നിന്നുള്ള അവസരങ്ങളും കുറഞ്ഞിരുന്നു.

Content Highlights: Supreeta opens up about her views on marriage. Says she will marry only after her mother remarries. Shares emotional bond and concern for her mother’s future.

dot image
To advertise here,contact us
dot image