രജിഷയുടെ പുറകേ നടന്ന് ഈ ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചിട്ടില്ല, ചെയ്യാം എന്ന് നടി തന്നെ പറഞ്ഞു; കൃഷാന്ദ്

ഞാൻ രജിഷയുടെ പുറകേ ഒരു അയ്യായിരം വട്ടം നടന്ന് ഈ ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചു സമ്മതിപ്പിച്ചതല്ല, അങ്ങനെ ഒന്നും നടന്നിട്ടില്ല.

രജിഷയുടെ പുറകേ നടന്ന് ഈ ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചിട്ടില്ല, ചെയ്യാം എന്ന് നടി തന്നെ പറഞ്ഞു; കൃഷാന്ദ്
dot image

അവതാരകയായി തുടങ്ങി അഭിനേത്രിയായി മാറിയ നടിയാണ് രജിഷ വിജയൻ. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു രജിഷ വിജയന്. പുതിയ ചിത്രമായ മസ്തിഷ്ക മരണത്തിലൂടെ വ്യത്യസ്തമായൊരു മേക്കോവർ നടത്തി മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് രജിഷ ഇപ്പോൾ. കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാന രംഗത്തിലെ നടിയുടെ ഡാൻസ് ഇതിനകം ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇത് രജിഷ തന്നെയാണോ എന്നായിരുന്നു പലരുടെയും ചോദ്യം, കാരണം ഇത്തരം വേഷം ചെയ്യാൻ തനിക്ക് താല്പര്യം ഇല്ലെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ രജിഷയെ ഈ ഡാൻസ് ചെയ്യാൻ നിർബന്ധിച്ചിട്ടില്ലെന്ന് പറയുകയാണ് സംവിധായകൻ. സ്ക്രിപ്റ്റ് മുഴുവൻ വായിച്ച ശേഷം രജിഷ തന്നെ ഇത് ചെയ്യാം എന്ന് പറയുകയായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ദി മലബാർ ജേർണലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Also Read:

'ഞാൻ രജിഷയുടെ പുറകേ ഒരു അയ്യായിരം വട്ടം നടന്ന് ഈ ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചു സമ്മതിപ്പിച്ചതല്ല, അങ്ങനെ ഒന്നും നടന്നിട്ടില്ല. ഞങ്ങൾ സ്ക്രിപ്റ്റ് വായിച്ചു, ഇതിൽ ഇങ്ങനെ ഒരു സാധനം വേണം എന്നുണ്ട്. അപ്പോൾ അതിന് നിങ്ങൾ കംഫോർട്ടബിൾ ആകുമോ എന്ന് ചോദിച്ചു. അവർ ബാക്കി സ്ക്രിപ്റ്റ് കൂടെ അയക്കാൻ പറഞ്ഞു. സ്ക്രിപ്റ്റ് മുഴുവൻ വായിച്ച ശേഷം രജിഷ തന്നെ ചെയ്യാം എന്ന് പറയുകയായിരുന്നു. കാരണം സിനിമയിൽ ആ കഥാപാത്രത്തിന്റെ യാത്രയുടെ ഭാഗമാണ് ആ ഡാൻസ്. അത് അവർ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ബോധ്യപ്പെടുകയും ചെയ്യുകയുമായിരുന്നു,' കൃഷാദ് പറഞ്ഞു.

അതേസമയം, ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയാണ് മസ്തിഷ്ക മരണം. ,'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. ഫെബ്രുവരി 27 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Content Highlights: Director praises Rajisha Vijayan’s dance in Masthishka Maranam. Highlights her effort and commitment to the role.Dance sequence becomes a talking point among fans.

dot image
To advertise here,contact us
dot image