ഇന്നാണെങ്കിൽ ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു, പക്ഷെ ഇന്നും നടിയുടെ നല്ല പെർഫോമൻസ് ആ സിനിമയിലേത്; രാജസേനൻ

ചിത്രം ഗാര്‍ഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീവിരുദ്ധമാണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇന്നായിരുന്നുവെങ്കിൽ താൻ ആ കഥാപാത്രം സ്വീകരിക്കില്ലായിരുന്നുവെന്ന് സിനിമയിലെ നായിക അഭിരാമി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇന്നാണെങ്കിൽ ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു, പക്ഷെ ഇന്നും നടിയുടെ നല്ല പെർഫോമൻസ് ആ സിനിമയിലേത്; രാജസേനൻ
dot image

ജയറാമിനെയും അഭിരാമിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഞങ്ങള്‍ സന്തുഷ്ടരാണ്'. ചിത്രം ഗാര്‍ഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും തികച്ചും സ്ത്രീവിരുദ്ധമാണെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. 1999 ല്‍ പുറത്തിറങ്ങിയ ഈ സിനിമ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രം ഗാര്‍ഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീവിരുദ്ധമാണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇന്നായിരുന്നുവെങ്കിൽ താൻ ആ കഥാപാത്രം സ്വീകരിക്കില്ലായിരുന്നുവെന്ന് സിനിമയിലെ നായിക അഭിരാമി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയായാണ് സംവിധായകൻ രാജസേനൻ. ആ സിനിമ ചെയ്തതു കൊണ്ടാണ് അഭിരാമി നായികയായത് എന്ന് രാജസേനന്‍ പറഞ്ഞു. അഭിരാമിയുടെ ഏറ്റവും നല്ല പെര്‍ഫോമന്‍സ് ഇപ്പോഴും 'ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന സിനിമയിലെത്തി ആണെന്നും രാജസേനൻ കൂട്ടിച്ചേർത്തു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്റെ പ്രതികരണം.

'എന്തായിരുന്നു ആ നടിയുടെ പെര്‍ഫോമന്‍സ്, അസാധ്യമായിരുന്നു. അന്ന് ആ പുള്ളിക്കാരിക്ക് ക്യാമറ ആങ്കിളോ കാര്യങ്ങളോ ഒന്നും അറിയില്ല. 16 വയസ്സോ മറ്റോ ഉള്ളൂ എന്ന് തോന്നുന്നു. നല്ല അച്ചടക്കമുള്ള, അസാമാന്യ ബുദ്ധിയുള്ള പെണ്‍കുട്ടിയാണ്. നമ്മള്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അതേ അര്‍ത്ഥത്തിലും, വേണമെങ്കില്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ച് അഭിനയിക്കാന്‍ കഴിവുള്ള ഒരു പെണ്‍കുട്ടിയാണ് അഭിരാമി.

അന്ന് കഥ പറയാന്‍ പോയത് ഞാനും കറിയാച്ചനും ചേര്‍ന്നാണ്. ഞങ്ങള്‍ കഥപറഞ്ഞ് തീര്‍ന്നിട്ട് കുറേ നേരം മിണ്ടാതിരുന്നിട്ട് ആദ്യത്തെ ചോദ്യം ആ കുട്ടിയുടേതായിരുന്നു, ഈ റോള്‍ എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന്. ഈ റോള്‍ താങ്കള്‍ക്ക് ചെയ്യാന്‍ പറ്റും എന്ന വിശ്വാസത്തിലാണ് ഞങ്ങള്‍ കഥ പറഞ്ഞത് എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഈ റോള്‍ തരുമെങ്കില്‍ ഞാന്‍ ചെയ്യും എന്നാണ് അവര്‍ പറഞ്ഞത്. അന്ന് അഭിരാമിക്ക് അതൊരു നിധിയായിരുന്നു. ഇന്നും പെര്‍ഫോമന്‍സ് വച്ചു നോക്കുകയാണെങ്കില്‍ അഭിരാമി ചെയ്ത ഏറ്റവും മികച്ച റോള്‍ ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലേത് തന്നെയാണ്,' രാജസേനൻ പറഞ്ഞു.

Content Highlights: Rajasenan comments on Abhirami’s role in Njangal Santhustaraan. Praises her natural acting and screen presence. Highlights her commitment and preparation for the character.

dot image
To advertise here,contact us
dot image