ഛോട്ടാ മുംബൈ റീ റിലീസ് കണ്ട് ഇന്നത്തെ തലമുറയിലെ ചെറിയ കുട്ടികൾ വന്ന് സിനിമ ഇഷ്ടമായി എന്ന് പറഞ്ഞു: ഭാവന

'ഉദയനാണ് താരം റീ റിലീസ് ചെയ്യാൻ പോകുകയല്ലേ. അത് എന്റെ പടം എന്ന് ഞാൻ പറയുന്നില്ല എങ്കിലും. നല്ല സിനിമകൾ വരട്ടെ'

ഛോട്ടാ മുംബൈ റീ റിലീസ് കണ്ട് ഇന്നത്തെ തലമുറയിലെ ചെറിയ കുട്ടികൾ വന്ന് സിനിമ ഇഷ്ടമായി എന്ന് പറഞ്ഞു: ഭാവന
dot image

റീ റിലീസുകളെക്കുറിച്ച് മനസുതുറന്ന് നടി ഭാവന. തന്റെ എല്ലാ സിനിമകളും റീ റിലീസ് ആകട്ടേയെന്നും ഛോട്ടാ മുംബൈ പുറത്തിറങ്ങിയപ്പോൾ ചെറിയ കുട്ടികൾ അടക്കം വന്ന് സിനിമ ഇഷ്ടമായി എന്ന് പറഞ്ഞെന്നും ഭാവന പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ അനോമിയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഭാവന.

'എന്റെ എല്ലാ സിനിമകളും റീ റിലീസ് ആകട്ടെ. ഛോട്ടാ മുംബൈ റീ റിലീസ് ആയപ്പോൾ ഇപ്പോൾ ഉള്ള തലമുറയിലെ ചെറിയ കുട്ടികളൊക്കെ എന്റെയടുത്ത് വന്ന് ചേച്ചിയുടെ പുതിയ സിനിമ കണ്ടു എന്ന് പറയും. അതെനിക്ക് ഒരുപാട് ഇഷ്ടമായി. ഉദയനാണ് താരം റീ റിലീസ് ചെയ്യാൻ പോകുകയല്ലേ. അത് എന്റെ പടം എന്ന് ഞാൻ പറയുന്നില്ല എങ്കിലും. നല്ല സിനിമകൾ വരട്ടെ', ഭാവനയുടെ വാക്കുകൾ. അനോമി ആണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഭാവന ചിത്രം. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി.

ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ്ങിനും പ്രകടനത്തിനും സൗണ്ട് മിക്‌സിംഗിനും കയ്യടി ലഭിക്കുന്നുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.

chotta mumbai

കോ പ്രൊഡ്യൂസഴ്‌സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്റോത്ര.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

Content Highlights: Bhavana talks about chotta mumbai and her other re release films

dot image
To advertise here,contact us
dot image