

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഏപ്രിൽ 2 ന് പുറത്തിറങ്ങും. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നടി ആശ ശരത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ദൃശ്യം, ദൃശ്യം 2 ക്ലൈമാക്സുകളില്‍ എല്ലാവരും ഞെട്ടിയിരുന്നുവെന്നും അതുപോലെ ദൃശ്യം 3 ന്‍റെ ക്ലൈമാക്സിലും എല്ലാവരും ഞെട്ടാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഞെട്ടണമല്ലോ എന്നാണ് ആശ ശരത്തിന്റെ മറുപടി. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ആശ ശരത്തിന്റെ മറുപടി. 'ദൃശ്യം നമ്മള്‍ എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമയാണല്ലോ. അപ്പോള്‍ അങ്ങനെ പ്രതീക്ഷിക്കാം. ദൃശ്യം 3 കഴിഞ്ഞപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിന് സന്തോഷം എന്നാണ് ആശ ശരത്തിന്റെ മറുപടി. ഏപ്രില്‍ 2 ന് നമുക്ക് അതിന്‍റെ എല്ലാ റിസള്‍ട്ടുകളും അറിയാന്‍ പറ്റും. ഒരു ക്യൂരിയോസിറ്റി വീണ്ടും ഉണ്ടാകുമോ എന്ന ചോദ്യത്തിന് ദൃശ്യം എപ്പോഴും അങ്ങനെയാണല്ലോ. പ്രേക്ഷകരെപ്പോലെതന്നെ ഞാനും സ്ക്രിപ്റ്റ് വായിക്കുമ്പോഴും അഭിനയിക്കുമ്പോഴും കാണുമ്പോഴുമൊക്കെ ആ എക്സൈറ്റ്മെന്‍റില്‍ തന്നെ ആയിരുന്നു. ആശ ശരത്തിന്റെ വാക്കുകൾ.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Content Highlights: Asha Sharath reply about Drishyam 3 climax goes viral