നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവവനിതാ ഡോക്ടര്‍ക്കുനേരെ മറ്റൊരു ഡോക്ടറുടെ ലൈംഗികാതിക്രമം

ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ വിനുവാണ് യുവ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവവനിതാ ഡോക്ടര്‍ക്കുനേരെ മറ്റൊരു ഡോക്ടറുടെ ലൈംഗികാതിക്രമം
dot image

തിരുവനന്തപുരം: യുവവനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ വിനുവാണ് യുവ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനം ചെറുത്ത 25കാരിയായ പി ജി വനിതാ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ഡോക്ടറുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി. ഡോക്ടര്‍ വിനുവിനെതിരെ പൊലീസ് പിടികൂടിയിട്ടില്ല. അതേസമയം, ഡോക്ടറെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

Content Highlights: nedumangad district hospital case

dot image
To advertise here,contact us
dot image