

റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരം, 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഫെബ്രുവരി ആറിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. സിനിമയുടെ ട്രെയ്‌ലർ കാണുമ്പോൾ ശ്രീനിവാസനെ ഓർമ വരുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. അദ്ദേഹത്തിന്റെ വേഷത്തിന് മികച്ച കയ്യടിയായിരുന്നു ലഭിച്ചിരുന്നത്.
ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ്. റിലീസ് വേളയില്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. ഉദയഭാനുവായി മോഹന്‍ലാലും സരോജ്കുമാര്‍ എന്ന രാജപ്പനായി ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.
ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സിനിമയില്‍ മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവിന്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു. എ. കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ത്രിബ്യൂഷന്‍ കൈകാര്യം ചെയ്യുന്നത്.
Content Highlights: The trailer for the Mohanlal-Sreenivasan starrer Udayanan has been released.