ആവേശം സിനിമയിൽ അവസരം നഷ്ടപ്പെടുത്തി, അത് എന്റെ അറിവില്ലായ്മ; അഖിൽ എൻ ആർ ഡി

അത് എന്റെ അറിവില്ലായ്മ കൊണ്ടാണ് എന്റെ കയ്യിൽ നിന്ന് വലിയ പടം നഷ്ടമായത്. അത് തിയേറ്ററിൽ കണ്ട ശേഷം സങ്കടമായി.

ആവേശം സിനിമയിൽ അവസരം നഷ്ടപ്പെടുത്തി, അത് എന്റെ അറിവില്ലായ്മ; അഖിൽ എൻ ആർ ഡി
dot image

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ആക്ഷൻ കോമഡി ചിത്രമാണ് ആവേശം. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. ഹിപ്സ്റ്റർ, മിഥുൻ രാജ് ശങ്കർ, റോഷൻ ഷാനവാസ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ആവേശത്തിലെ ഒരു പ്രധാന വേഷം ചെയ്യാൻ അവസരം ലഭിച്ചിട്ട് അത് പാഴാക്കിയതിന്റെ ദുഃഖം തുറന്ന് പറയുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ അഖിൽ എൻ ആർ ഡി.

'ആവേശം എന്ന സിനിമ ഞാൻ നഷ്ടപ്പെടുത്തിയത് വലിയൊരു ചാൻസ് ആണ്. അത് എന്റെ അറിവില്ലായ്മ കൊണ്ടാണ് എന്റെ കയ്യിൽ നിന്ന് വലിയ പടം നഷ്ടമായത്. അത് തിയേറ്ററിൽ കണ്ട ശേഷം ഭയങ്കര സങ്കടമായി പോയി. നഷ്ടപ്പെടുത്തിയത് വലിയൊരു ചാൻസ് ആണല്ലോ എന്നോർത്തിട്ട്. പിന്നീട് ഞാൻ കുറേ സംവിധായകർക്ക് മെസ്സേജ് അയച്ചിരുന്നു. അവസാനം ജൂഡ് ഏട്ടൻ ആണ് എന്നെ ഈ ആശകൾ ആയിരം എന്ന സിനിമയിലേക്ക് വിളിക്കുന്നത്,' അഖിൽ പറഞ്ഞു.

അതേസമയം, ജയറാമും, കാളിദാസ് ജയറാമും ഒന്നിച്ചെത്തുന്ന ചിത്രമാണ് ആശകൾ ആയിരം. വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഖിൽ എൻ ആർ ഡിയും എത്തുന്നുണ്ട്. ഫെബ്രുവരി ആറിന് സിനിമ പുറത്തിറങ്ങും. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്.

Also Read:

2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ആശ ശരത്തും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്.

Content Highlights: Akhil NRD, a popular social media influencer, shares his thoughts on missing out on Aavesham.

dot image
To advertise here,contact us
dot image