സി ജെ റോയിയുടെ വിയോഗം വേദനിപ്പിക്കുന്നു, എനിക്കൊരു സുഹൃത്തിനേക്കാള്‍ ഉപരിയായിരുന്നു അദ്ദേഹം: മോഹൻലാൽ

മോഹൻലാലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന സി ജെ റോയ് മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമിച്ചതും മോഹൻലാൽ സിനിമകളാണ്

സി ജെ റോയിയുടെ വിയോഗം വേദനിപ്പിക്കുന്നു, എനിക്കൊരു സുഹൃത്തിനേക്കാള്‍ ഉപരിയായിരുന്നു അദ്ദേഹം: മോഹൻലാൽ
dot image

പ്രമുഖ ബില്‍ഡര്‍ സി ജെ റോയ്‌യുടെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. റോയ്‌യുടെ വിയോഗം വേദനിപ്പിക്കുന്നു എന്നും തനിക്ക് അദ്ദേഹം ഒരു സുഹൃത്തിനേക്കാൾ ഉപരിയായിരുന്നു എന്നും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ഈ വേളയിൽ അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മോഹൻലാലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന സി ജെ റോയ് മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമിച്ചതും മോഹൻലാൽ സിനിമകളാണ്.

Also Read:

മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ആശിർവാദ് സിനിമാസിനൊപ്പം ആന്റണി പെരുമ്പാവൂരുമായി ചേർന്നാണ് സി ജെ റോയ് കാസിനോവ നിർമിച്ചത്. 12 കോടി ബജറ്റിൽ ഒരുങ്ങിയ കാസിനോവ അക്കാലത്തെ ബിഗ്ബജറ്റ് സിനിമകളിലൊന്നായിരുന്നു.

Also Read:

തൊട്ടടുത്ത വർഷം 2013 ൽ മറ്റൊരു മോഹൻലാൽ ചിത്രവും ഇദ്ദേഹം നിർമിച്ചു. ഈ സിനിമയും ആശിർവാദ് സിനിമാസിനൊപ്പം ആന്റണി പെരുമ്പാവൂരുമായി ചേർന്നാണ് ഒരുക്കിയത്. മോഹൻലാലും മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ ആയിരുന്നു ഈ ചിത്രം. 10 കോടിയിലാണ് സിനിമ ഒരുങ്ങിയത്. പ്രിയദർശൻ സംവിധാനത്തിൽ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ രാജാവ് എന്ന സിനിമയുടെ കോ പ്രൊഡ്യൂസർമാരിൽ ഒരാളായിരുന്നു സി ജെ റോയ്. 100 കോടിയിലായിരുന്നു ചിത്രം ഒരുങ്ങിയത്. മോഹൻലാലുമായി അടുത്ത സൗഹൃദവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മോഹൻലാലും ആന്റണി പെരുമ്പാവൂരുമൊത്തുള്ള നിരവധി ചിത്രങ്ങൾ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

Content Highlights- CJ Roy's demise is painful, he was more than a friend to me: Mohanlal

dot image
To advertise here,contact us
dot image