'ഹിന്ദു ദൈവങ്ങളെ അപമാനിച്ചു', കാന്താര സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതിൽ രൺവീർ സിങ്ങിനെതിരേ കേസ്

കാന്താര സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതിൽ രൺവീർ സിങ്ങിനെതിരേ കേസ്

'ഹിന്ദു ദൈവങ്ങളെ അപമാനിച്ചു', കാന്താര സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതിൽ രൺവീർ സിങ്ങിനെതിരേ കേസ്
dot image

‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതിൽ രൺവീർ സിങ്ങിനെതിരേ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, മത വികാരം വ്രണപ്പെടുത്തി എന്ന കാണിച്ചാണ് രൺവീറിനെതിരെ കേസ് എടുത്തിരിക്കുന്നത്. നവംബർ 28-ന് ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതിന് നേരെ വലിയ വിമർശനങ്ങൾ വന്നിരുന്നു. ബെംഗളൂരുവിലാണ് നടന് എതിരെ പരാതി ലഭിച്ചിരിക്കുന്നത്. പൊലീസ് കേസ് എടുത്തിട്ടുണ്ട്.

റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് രൺവീർ വിശേഷിപ്പിച്ചത്. തുടർന്ന് വേദിയിൽ റിഷബിൻ്റെ പ്രകടനം മോശമായി അവതരിപ്പിച്ച് കാണിച്ചതും വിവാദമായി. ഈ രംഗം അനുകരിക്കുന്നതിന് മുൻപ് രൺവീർ സിങ്ങിന് റിഷബ് ഷെട്ടി അത് അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദൈവിക രൂപത്തെ അനുകരിക്കുമ്പോൾ രൺവീർ ഷൂസ് ധരിച്ചതും വലിയ വിമർശനത്തിനിടയാക്കി. റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് രൺവീർ വിശേഷിപ്പിച്ചിരുന്നു. ഇതും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

Ranveer sing

അനുകരണത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ രൺവീർ ക്ഷമാപണം നടത്തിയിരുന്നു. സിനിമയിൽ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം എന്നും രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ആഴത്തിൽ ബഹുമാനിക്കുന്നുവെന്നും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും രൺവീർ പറഞ്ഞിരുന്നു.

Content Highlights: A complaint has been filed against actor Ranveer Singh. Allegation is about imitating the divine form depicted in the film Kantara. The issue has triggered religious and cultural controversy.

dot image
To advertise here,contact us
dot image