

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങൾ ആകാംക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. ഒമ്പത് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റില്‍ വികസന - ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നല്‍കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന ക്ഷേമ പദ്ധതികളോട് വിട്ടുവീഴ്ച വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം എന്നതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം മനുഷ്യരെ അതിദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ചെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ലോകത്ത് ചൈന കഴിഞ്ഞാൽ ആദ്യമായാണ് ഒരു സർക്കാർ അതിദാരിദ്ര്യ നിർമാർജനം നടപ്പാക്കുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.
ക്ഷേമ പ്രവർത്തനത്തിനായി ഏറ്റവും അര ട്രില്ല്യൻ ചെലവഴിച്ച ആദ്യ സർക്കാരാണ് പിണറായി വിജയൻ സർക്കാരെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
രാജ്യത്തെ ആദ്യത്തെ എൽഡർലി ബഡ്ജറ്റെന്ന് കെ എൻ ബാലഗോപാൽ
54,000 കോടി രൂപ ക്ഷേമ പെൻഷനായി നൽകിയ സർക്കാരാണ് രണ്ടാം പിണറായി വിജയൻ സർക്കാരെന്ന് കെ എൻ ബാലഗോപാൽ. ഒരു കോടി മനുഷ്യർക്ക് സർക്കാർ സഹായം എത്തുന്നുവെന്നും ധനകാര്യ മന്ത്രി.
തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പർമാരുടെയും കൗൺസിലർമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കും. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ. പ്രാദേശിക സർക്കാരുകളിലെ അംഗങ്ങൾക്ക് ക്ഷേമനിധി.
ലോക്കൽ ബോർഡ് ഓഫ് ഫിനാൻസ് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് വായ്പ എടുക്കാൻ സംവിധാനം
ജിഎസ്ടി പരിഷ്കരണത്തിലൂടെ 8000 കോടിയുടെ വാര്‍ഷിക നഷ്ടമുണ്ടാകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
ബജറ്റ് അവതരണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുന്നു എന്നാണ് വിമർശനം.സംസ്ഥാനത്തിൻ്റെ റവന്യൂ വരുമാനത്തിൽ 25 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയിൽ കണ്ടെത്തുന്നു. മറ്റ് സംസ്ഥാനങ്ങല്‍ക്ക് 50 ശതമാനം ലഭിക്കുമ്പോഴാണ് കേരളത്തോടുളള അവഗണനയെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
രാജ്യത്ത് വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ബജറ്റ് അവതരണത്തിൽ കെ എൻ ബാലഗോപാൽ
കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ആനുപാതം കുറയ്ക്കാൻ കഴിഞ്ഞു.
152645 കോടി രൂപ തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി അഞ്ചുവർഷംകൊണ്ട് പിരിച്ചെടുക്കാൻ കഴിഞ്ഞു.
അങ്കണവാടി വർക്കർമാർക്ക് പ്രതിമാസ വേതനം 1000 രൂപ ഉയർത്തി
ഹെൽപർമാരുടെ വേതനം 500 രൂപ ഉയർത്തി
ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 1000 രൂപ വർദ്ധനവ്
രണ്ടാം പിണറായി സർക്കാരിൻ്റെ ആറാം ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു.
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എൻ നിയമസഭയിൽ എത്തി. ബജറ്റ് അവതരണം അൽപ്പസമയത്തിനകം
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഔദ്യോഗിക വസതിയില്‍ നിന്നും നിയമസഭയിലേക്ക് പുറപ്പെട്ടു.
ഇ ശ്രീധരൻ പറഞ്ഞ ഹൈസ്പീഡ് റെയിൽ പാത അല്ല മന്ത്രിസഭ ഇന്നലെ അംഗീകരിച്ച RRTS റെയിൽ പദ്ധതിയെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. RRTSയും അതിവേഗ റെയിലും തമ്മിൽ വ്യത്യാസമുണ്ട്. RRTS റെയിൽവേ വകുപ്പിന് കീഴിൽ വരുന്നതല്ല. RRTS റെയിൽ മെട്രോ റെയിൽ വഴിയും ഓടും. പേരിൽ കാര്യമില്ല, കാര്യം നടന്നാൽ മതിയെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക എന്നതിൻ്റെ സൂചനയുമായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
എല്ലാ ബജറ്റുകളും നമ്മുടെ നാടിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകരമായ ബജറ്റായിരിക്കും. കൊച്ചു കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂലമായ ബജറ്റായിരിക്കും. കൂടുതല്‍ തൊഴില്‍ അവസരമുണ്ടാകും. നമ്മുടെ നാട്ടില്‍ തന്നെ ആളുകള്‍ നില്‍ക്കണം. കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമമുണ്ടാകും.
ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ബജറ്റ് രേഖകള്‍ ധനവകുപ്പ് മന്ത്രിയുടെ വസതിയില്‍ എത്തി കൈമാറി