ഇത് കൊള്ളാല്ലോ! ഈ പാട്രിയറ്റ്-ഹരികൃഷ്ണൻസ് കണക്ഷൻ എത്ര പേർ ശ്രദ്ധിച്ചു?; കണ്ടെത്തി ആരാധകർ

1998 ൽ പുറത്തുവന്ന ഹരികൃഷ്ണൻസ് വലിയ വിജയം നേടിയ സിനിമ ആയിരുന്നു

ഇത് കൊള്ളാല്ലോ! ഈ പാട്രിയറ്റ്-ഹരികൃഷ്ണൻസ് കണക്ഷൻ എത്ര പേർ ശ്രദ്ധിച്ചു?; കണ്ടെത്തി ആരാധകർ
dot image

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പാട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ പാട്രിയറ്റിലെയും ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് എന്ന സിനിമയിലെയും സാമ്യതകൾ കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ.

ഹരികൃഷ്ണൻസിൽ പ്രധാന വേഷത്തിൽ എത്തിയവരായിരുന്നു മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും രാജീവ് മേനോനും. ഇവർ എല്ലാവരും വർഷങ്ങൾക്കിപ്പുറം പാട്രിയറ്റിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. 1998 ൽ പുറത്തുവന്ന ഹരികൃഷ്ണൻസ് വലിയ വിജയം നേടിയ സിനിമ ആയിരുന്നു. ബോളിവുഡ് താരം ജൂഹി ചൗള ആയിരുന്നു സിനിമയിലെ നായിക. സിനിമയ്ക്ക് ഇന്നും ആരാധകരുണ്ട്. ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്. വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, ലഡാക്ക്, ഹൈദരാബാദ്, യുകെ, കേരളം തുടങ്ങി വിവിധ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Mammootty-Mohanlal film Patriot and Fazil film Harikrishnans connection found by cinephiles

dot image
To advertise here,contact us
dot image