ആശകൾ ആയിരത്തിൽ ഒരു 'പാപ്പപാ…' സർപ്രൈസ് ഉണ്ട്; വെളിപ്പെടുത്തി കാളിദാസ് ജയറാം

സലാം കശ്‍മീരിൽ സുരേഷ് ഗോപിയുടെ കഥാപാത്രം ജയറാമിന്റെ മേജർ ശ്രീകുമാറിനെ പരിചയപ്പെടുത്തുന്ന രംഗവും തുടർന്ന് പാപ്പാപാ.. എന്ന ബിജിഎമ്മിന്റെ അകമ്പടിയിൽ ജയറാം നടന്നുവരുന്ന രംഗമാണ് ട്രോളന്മാർ ഏറ്റെടുത്തു വൈറലായത്

ആശകൾ ആയിരത്തിൽ ഒരു 'പാപ്പപാ…' സർപ്രൈസ് ഉണ്ട്; വെളിപ്പെടുത്തി കാളിദാസ് ജയറാം
dot image

ജയറാമിനെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രമാണ് സലാം കാശ്മീർ. സിനിമയിൽ സുരേഷ് ഗോപിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് നേടിയത്. സിനിമയിലെ നിരവധി സീനുകൾക്ക് ട്രോളുകളും ലഭിച്ചിരുന്നു. സിനിമയിലെ ജയറാമിന്റെ ഒരു സീൻ ഇന്നും പ്രേക്ഷകർക്കിടയിൽ ചിരിപടർത്തുന്നതാണ്. ഇപ്പോഴിതാ ഈ സീനിനെക്കുറിച്ച് മനസുതുറക്കുകയാണ് ടീം ആശകൾ ആയിരം.

സലാം കശ്‍മീരിൽ സുരേഷ് ഗോപിയുടെ കഥാപാത്രം ജയറാമിന്റെ മേജർ ശ്രീകുമാറിനെ പരിചയപ്പെടുത്തുന്ന രംഗവും തുടർന്ന് പാപ്പാപാ.. എന്ന ബിജിഎമ്മിന്റെ അകമ്പടിയിൽ ജയറാം നടന്നുവരുന്ന രംഗമാണ് ട്രോളന്മാർ ഏറ്റെടുത്തു വൈറലായത്. ഇപ്പോഴിതാ ഈ സീനിന്റെ ഒരു സർപ്രൈസ് ആശകൾ ആയിരത്തിൽ ഉണ്ടെന്ന് പറയുകയാണ് നടൻ കാളിദാസ് ജയറാം. ഒപ്പം മലയാളത്തിൽ നിന്ന് കോമഡി സീനുകൾ ഇല്ലാതാകുന്നതിനെക്കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ വാക്കുകളും വൈറലാകുന്നുണ്ട്.

'ഇടയ്ക്ക് ഒരു സമയം സാറ്റലൈറ്റ് ചാനലുകളിൽ കോമഡി ക്ലിപ്പുകൾ സംപ്രേക്ഷണം ചെയ്യുമായിരുന്നു. പപ്പുച്ചേട്ടൻ, ജഗതിച്ചേട്ടൻ തുടങ്ങിയവരൊക്കെ ഒരു സമയം പൊളിച്ചടുക്കിയിരുന്നു. ഇപ്പോൾ കഴിഞ്ഞ 10 കൊല്ലത്തെ സിനിമകളിൽ നിന്ന് ഒരു കോമഡി ക്ലിപ് തപ്പിയാൽ കിട്ടില്ല, ഭയങ്കര കുറവാണ്', പിഷാരടിയുടെ വാക്കുകൾ

jayaram

മലയാളത്തിൽ ആശകൾ ആയിരം ആണ് ഇനി പുറത്തിറങ്ങാനുള്ള ജയറാം ചിത്രം. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്.

Content Highlights: There is a refernece to jayaram's papapa troll in ashakal aayiram says kalidas jayaram

dot image
To advertise here,contact us
dot image