

കുവൈത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ നല്‍കുന്നതിനുള്ള പുതിയ ഡിജിറ്റല്‍ സംവിധാനം 'സാഹെല്‍' ആപ്പില്‍ ആരംഭിച്ചു. ഇനി മുതല്‍ അപേക്ഷകര്‍ക്ക് കടലാസ് ഇടപാടുകളോ വിവിധ ഓഫീസുകള്‍ കയറിയിറങ്ങലോ ഇല്ലാതെ തന്നെ സ്വന്തം വീടിന്റെ രേഖകള്‍ ഡിജിറ്റലായി കൈപ്പറ്റാന്‍ സാധിക്കും.
പുതിയ സംവിധാനത്തിലൂടെ ആവശ്യമായ യോഗ്യതകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിസ്റ്റം തന്നെ രേഖകള്‍ തയാറാക്കുകയും സാഹെല്‍ ആപ്പ് വഴി അറിയിപ്പ് നല്‍കുകയും ചെയ്യും. കരാര്‍ ഒപ്പിടുന്നതിന് മാത്രമായിരിക്കും ഇനി അപേക്ഷകര്‍ നേരിട്ട് എത്തേണ്ടി വരിക. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ബന്ധിപ്പിച്ചതിലൂടെ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും സ്മാര്‍ട്ട് സേവനത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: Kuwait has launched a digital system to simplify the process of obtaining house ownership documents. The new method allows residents to access property records more easily through online platforms, reducing paperwork and processing time. Authorities said the initiative is part of broader efforts to enhance digital government services and improve public convenience.