ഇതാണ് ബോക്സ് ഓഫീസ് തൂക്ക്, മമ്മൂക്കയും പിള്ളേരും കലക്കിയില്ലേ; ആദ്യ ദിനം വമ്പൻ കളക്ഷനുമായി 'ചത്താ പച്ച'

WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്

ഇതാണ് ബോക്സ് ഓഫീസ് തൂക്ക്, മമ്മൂക്കയും പിള്ളേരും കലക്കിയില്ലേ; ആദ്യ ദിനം വമ്പൻ കളക്ഷനുമായി 'ചത്താ പച്ച'
dot image

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടുന്നത്. WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്. ഓരോ താരങ്ങളുടെയും പ്രകടനങ്ങൾ മികച്ചതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിന കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്.

ആഗോള ബോക്സ് ഓഫീസിൽ നിന്നും ചത്താ പച്ച നേടിയത് 7.73 കോടിയാണ്. അതേസമയം, കേരളത്തിൽ നിന്ന് മാത്രം സിനിമയ്ക്ക് 3.7 കോടി നേടാനായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ഇന്റർവെൽ ബ്ലോക്കിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത് . ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷമുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള നടന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഇൻട്രോ മികച്ചതാണെന്നാണ് അഭിപ്രായം. ചില സ്ഥലങ്ങളിൽ സ്പോട്ട് ഡബ്ബിംഗ് തോന്നുമെങ്കിലും, സിനിമ മൊത്തത്തിൽ ഒരു രസകരമായ യാത്രയാണെന്നാണ് പുറത്തുവരുന്ന മറ്റു അഭിപ്രായങ്ങൾ.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഈണം പകര്‍ന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.

Content Highlights: Chatha Pacha opened to strong box office collection at first day,mammooty's cameo works

dot image
To advertise here,contact us
dot image