ഇക്കയും ഏട്ടനും ഏപ്രിലിൽ തകർക്കും, തൊട്ടുപിന്നാലെ പിള്ളേരും എത്തും; വമ്പൻ ക്ലാഷിനൊരുങ്ങി മൂന്ന് ചിത്രങ്ങൾ

മെയ് മാസത്തിൽ മൂന്ന് കിടിലൻ സിനിമകൾ ആണ് ഒന്നിച്ചെത്താൻ ഒരുങ്ങുന്നത്

ഇക്കയും ഏട്ടനും ഏപ്രിലിൽ തകർക്കും, തൊട്ടുപിന്നാലെ പിള്ളേരും എത്തും; വമ്പൻ ക്ലാഷിനൊരുങ്ങി മൂന്ന് ചിത്രങ്ങൾ
dot image

സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വലുതും ചെറുതുമായ പല സിനിമകളാണ് ഇത്തവണത്തെ വെക്കേഷൻ സീസണിൽ എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ അത്തരമൊരു ക്ലാഷിന് തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ യുവതാരങ്ങൾ. മെയ് മാസത്തിൽ മൂന്ന് കിടിലൻ സിനിമകൾ ആണ് ഒന്നിച്ചെത്താൻ ഒരുങ്ങുന്നത്.

ടൊവിനോ-ബേസിൽ ജോസഫ് ചിത്രം അതിരടി, ആന്റണി പെപ്പെ ചിത്രം കാട്ടാളൻ, നസ്ലെൻ നായകനായി എത്തുന്ന മോളിവുഡ് ടൈംസ് എന്നീ സിനിമകളാണ് മെയ് 14 , 15 തീയതികളിലായി വെക്കേഷൻ കളറാക്കാൻ എത്തുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം അതിരടി മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ബേസിൽ ജോസഫ്-ടോവിനോ തോമസ്-വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്.

naslen

ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരമായ ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. ക്യൂബ്‌സ് എന്റർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന സിനിമയാണ് കാട്ടാളൻ. 'മാർക്കോ' പോലെ ഹെവി വയലൻസ് കാട്ടാളനിലും പ്രതീക്ഷിക്കാം എന്ന് ടീസറിൽ നിന്ന് മനസ്സിലാക്കാം. സ്‌റ്റൈലിഷ് ലുക്കിലാണ് ടീസറിൽ പെപ്പെയേയും കബീർ സിംഗിനേയും ഹനാൻ ഷായേയും അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് 14-നാണ്.

kattalan

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ് ലെന്‍ ചിത്രത്തിലെത്തുന്നത്. 2026 മെയ് 15ന് ചിത്രം തീയറ്ററിൽ എത്തും. മുന്‍ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് പോലെ ഡാര്‍ക്ക് ഹ്യൂമറില്‍ തന്നെയാണ് മോളിവുഡ് ടൈംസും കഥ പറയുക എന്നാണ് കരുതപ്പെടുന്നത്. സിനിമ അനൗണ്‍സ് ചെയ്തത് മുതല്‍ ആ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. A Hate Letter to Cinema എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉണ്ടായിരുന്നത്. നസ്‌ലെന്റെ കഥാപാത്രം അഡ്വ. മുകുന്ദനുണ്ണിയെ വെല്ലുന്ന നെഗറ്റീവ് മൂഡിലായിരിക്കുമോ എത്തുക എന്നാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകള്‍.

athiradi

മൂന്ന് യുവതാരങ്ങളുടെ പ്രതീക്ഷയുണർത്തുന്ന സിനിമകളുമായി ഒരുമിച്ചെത്തുമ്പോൾ ആരാണ് ക്ലാഷ് തൂക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ആദ്യ ദിനം വമ്പൻ ഓപ്പണിങ് തന്നെ ഈ സിനിമകൾ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Content Highlights : After Mammootty and Mohanlal basil, naslen and peppe to clash in may

dot image
To advertise here,contact us
dot image