മമ്മൂട്ടിയുടെ പ്രായം ഒരു വിഷയമല്ല, ‘ഫ്രാൻസിസ് ഇട്ടിക്കോര’ സിനിമയായാൽ മമ്മൂട്ടി നായകൻ; ടി ഡി രാമകൃഷ്ണൻ

'കോര പാപ്പാനായിട്ട് വേറെ ഒരാളെയും സങ്കല്‍പ്പിക്കാൻ പറ്റില്ല. മമ്മൂക്ക അല്ലാതെ മറ്റൊരാൾക്കും കോര പാപ്പാനായിട്ട് അഭിനയിക്കാനും പറ്റില്ല'

മമ്മൂട്ടിയുടെ പ്രായം ഒരു വിഷയമല്ല, ‘ഫ്രാൻസിസ് ഇട്ടിക്കോര’ സിനിമയായാൽ മമ്മൂട്ടി നായകൻ; ടി ഡി രാമകൃഷ്ണൻ
dot image

'മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ തന്റെ കഥാപാത്രമായ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ല. പല തവണ ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണിത് കോര പാപ്പാനായിട്ട് വേറെ ഒരാളെയും സങ്കല്‍പ്പിക്കാൻ പറ്റില്ല. മമ്മൂക്ക അല്ലാതെ മറ്റൊരാൾക്കും കോര പാപ്പാനായിട്ട് അഭിനയിക്കാനും പറ്റില്ല. മമ്മൂട്ടിയുടെ പ്രായം ഒരു വിഷയമല്ല. സിനിമയാക്കാൻ എളുപ്പത്തിൽ പറ്റുന്ന ഒരു കാര്യമല്ല. മമ്മൂട്ടി അല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പറ്റുന്നില്ല. ചിലപ്പോൾ അദ്ദേഹമായിട്ടുള്ള അടുപ്പ്പം കൊണ്ടാവാം അങ്ങനെ തോന്നുന്നത്.

ഇട്ടിക്കോരയുടെ ആദ്യ വായനക്കാരിൽ ഒരാളാണ് മമ്മൂക്ക. അദ്ദേഹം ആ പുസ്തകം ഒന്നിൽ കൂടുതൽ വായിച്ചിട്ടുണ്ട്. അതിന്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന ഒരാളാണ്. ആളുടെ രൂപത്തെക്കാൾ ഉപരി ആ കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും വളരെ പ്രധാനപ്പെട്ടതാണ്,' ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. കേരള ലെജിസ്ലേറ്റർ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വേദിയിലാണ് പ്രതികരണം.

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. ലോകത്തിലുള്ള എന്തും കച്ചവടം ചെയ്യാനുള്ളതാണ് എന്നു വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ കഥയാണ് നോവല്‍ പറയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കുന്നംകുളത്ത് ജീവിച്ചിരുന്ന ഇട്ടിക്കോര ആരായിരുന്നുവെന്ന് അറിയാന്‍ അയാളുടെ അനന്തര തലമുറയില്‍ പെട്ട, നരഭോജിയായ മറ്റൊരു ഇട്ടിക്കോര ശ്രമിക്കുന്നതിലൂടെയാണ് നോവല്‍ വികസിക്കുന്നത്.

നോവലിന്റെ പല വായനക്കാരും സോഷ്യൽ മീഡിയയിൽ ഇട്ടിക്കോരയെ അവതരിപ്പിക്കേണ്ടത് മമ്മൂട്ടിയാണെന്നു പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമായ ഭ്രമയുഗത്തിന് വേണ്ടി സംഭാഷണം എഴുതിയത് ടി.ഡി രാമകൃഷ്ണൻ ആയിരുന്നു. ഭ്രമയുഗത്തോടനുബന്ധിച്ച് ആരാധകർ നടത്തിയ പല സംവാദങ്ങളിലും ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയായിരുന്നു. നോവൽ സിനിമാ രൂപത്തിൽ ആക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും എന്നും ടി.ഡി രാമകൃഷ്ണൻ പറഞ്ഞു.

Content Highlights: Author T D Ramakrishnan stated that if his acclaimed novel Francis Ittikkora were ever adapted into a film, he would envision Mammootty as the only suitable actor to portray the central character, Korappappan. His comment was made during a book festival session while discussing his work and its potential cinematic interpretation.

dot image
To advertise here,contact us
dot image