ടൈറ്റാനിക് ഇതുവരെ കണ്ടിട്ടില്ലെന്ന് സിനിമയിലെ നായകൻ ലിയോനാര്‍ഡോ ഡി കാപ്രിയോ, കാരണം വ്യക്തമാക്കി നടൻ

ജെനിഫര്‍ ലോറന്‍സുമായുള്ള സംഭാഷണത്തിനിടയാണ് താന്‍ ഇതുവരെ ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലെന്ന് ഡി കാപ്രിയോ വെളിപ്പെടുത്തിയത്

ടൈറ്റാനിക് ഇതുവരെ കണ്ടിട്ടില്ലെന്ന് സിനിമയിലെ നായകൻ ലിയോനാര്‍ഡോ ഡി കാപ്രിയോ, കാരണം വ്യക്തമാക്കി നടൻ
dot image

പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും സിനിമാ ആസ്വാദകരുടെ മനസിലെ മനോഹര പ്രണയകാവ്യമാണ് ടൈറ്റാനിക്. ഹോളിവുഡിലെ പ്രശസ്ത സംവിധായകനായ ജെയിംസ് കാമറൂൺ 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ് ടൈറ്റാനിക്. സിനിമയിലെ ജാക്കിന്റെയും റോസിന്റെയും പ്രണയത്തിന് ആരാധകർ ഏറെയാണ്. ടൈറ്റാനിക് ഒരിക്കൽ എങ്കിലും കാണാത്ത സിനിമാ പ്രേമികൾ കുറവായിരിക്കും. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമയാണ് ടൈറ്റാനിക്. എന്നാൽ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ് ഒരു താരം. സിനിമയിലെ നായകൻ, ജാക്ക് ആയി അഭിനയിച്ച ലിയോനാര്‍ഡോ ഡി കാപ്രിയോയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ജെനിഫര്‍ ലോറന്‍സുമായുള്ള സംഭാഷണത്തിനിടയാണ് താന്‍ ഇതുവരെ ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലെന്ന് ഡി കാപ്രിയോ വെളിപ്പെടുത്തിയത്. നടന്റെ ആരാധകര്‍ ആഘോഷിച്ച ലോകം ഒന്നടങ്കം അംഗീകരിച്ച ടൈറ്റാനിക് വീണ്ടും കാണുമോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. 'ഇല്ല, ഞാനിതുവരെ ടൈറ്റാനിക് കണ്ടിട്ടില്ല. അഭിനയിച്ച സിനിമകള്‍ വീണ്ടും കാണുന്ന ശീലം തനിക്കില്ല. ഞാന്‍ ചെയ്ത സിനിമകള്‍ വളരെ വിരളമായി മാത്രമേ ഞാന്‍ ആവര്‍ത്തിച്ച് കാണാറുള്ളൂ. കൂടുതലും കാണാറില്ല. അങ്ങനെ കണ്ടിട്ടുള്ള ഒരേ ഒരു സിനിമ ദ ഏവിയേറ്ററാണ്. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി ഞാന്‍ കാണുന്നത് ദ ഏവിയേറ്റര്‍ ആണ്,' ഡി കാപ്രിയോ പറഞ്ഞു.

ദ ഏവിയേറ്റര്‍ ചെയ്യുമ്പോള്‍ എനിക്ക് മുപ്പത് വയസ്സായിരുന്നു, കരിയറിലെ മറ്റൊരു ടേണിങ് പോയിന്റ് കൂടെയായിരുന്നു അത്. അതുവരെയും പലരും നിര്‍ദ്ദേശിക്കുന്ന റോളുകളിലേക്ക് ഞാന്‍ എത്തപ്പെടുകയായിരുന്നു. എന്ന ദ ഏവിയേറ്റര്‍ ഞാന്‍ നിര്‍മിച്ച ആദ്യത്തെ സിനിമയാണ്. എനിക്ക് തീര്‍ത്തും സിനിമയോടുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞത് അപ്പോഴാണ്,' ഡി കാപ്രിയോ കൂട്ടിച്ചേർത്തു.

Titanic Movie

ടൈറ്റാനിക് ഇതുവരെ വീണ്ടും കണ്ടിട്ടില്ലെന്ന് ഡി കാപ്രിയോ പറഞ്ഞത് അവതരികയ്ക്ക് വലിയ ഷോക്കിങ് അനുഭവമായിരുന്നു. തന്റെ സിനിമകൾ വീണ്ടും കാണുന്ന ശീലം നടിയ്ക്കും ഇല്ലെങ്കിലും ടൈറ്റാനിക് പോലൊരു സിനിമ താൻ ചെയ്തിരുന്നുവെങ്കിൽ തീർച്ചയായും വീണ്ടും കാണുമായിരുന്നുവെന്ന് ജെനിഫര്‍ ലോറന്‍ പറഞ്ഞു. ഉറപ്പായും ടൈറ്റാനിക് ഒരിക്കൽ കൂടി കാണണമെന്നും ജെനിഫര്‍ നടനോട് പറഞ്ഞു. 1997-ൽ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്. ജെയിംസ് ഹോണർ ഈണമിട്ട എവരി നൈറ്റ്സ് ഇൻ മൈ ഡ്രീം എന്ന ​ഗാനം ഇപ്പോഴും സൂപ്പർഹിറ്റാണ്.

Content Highlights: Leonardo Dicaprio Says He Hasn't Seen Titanic Movie Yet: Actor Explains Why

dot image
To advertise here,contact us
dot image