ആദിപുരുഷിനെ വെല്ലാൻ ഇതാ മറ്റൊരു ചിത്രം, എന്തൊരു മോശം വിഎഫ്എക്സ്; 'ബോർഡർ 2' ട്രെയ്‌ലറിന് ട്രോൾപ്പൂരം

ട്രെയ്‌ലറിലെ സീനുകളും മോശം വിഎഫ്എക്സിന്റെ സ്ക്രീൻഷോട്ടുകളും നിരവധി പേർ എക്സിലൂടെ പങ്കുവെക്കുന്നത്

ആദിപുരുഷിനെ വെല്ലാൻ ഇതാ മറ്റൊരു ചിത്രം, എന്തൊരു മോശം വിഎഫ്എക്സ്; 'ബോർഡർ 2' ട്രെയ്‌ലറിന് ട്രോൾപ്പൂരം
dot image

ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, ജാക്കി ഷ്‌റോഫ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ഹിറ്റ് സിനിമയാണ് ബോർഡർ. 1997 ൽ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ബോർഡർ 2 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നു.

Also Read:

എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണങ്ങളാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. വിഎഫ്എക്സിനെ ചൂണ്ടിക്കാണിച്ചാണ് മോശം അഭിപ്രായങ്ങൾ ഉയരുന്നത്. ട്രെയ്‌ലറിലെ സീനുകളും മോശം വിഎഫ്എക്സിന്റെ സ്ക്രീൻഷോട്ടുകളും നിരവധി പേർ എക്സിലൂടെ പങ്കുവെക്കുന്നത്. ആദിപുരുഷിനെ പോലെയാകുമോ ഈ സിനിമയെന്നും ആദ്യ ഭാഗത്തിന്റെ ക്വാളിറ്റി പോലും ഈ രണ്ടാം ഭാഗത്തിന് തോന്നിക്കുന്നില്ല എന്നാണ് ചിലരുടെ കമന്റ്. വരുൺ ധവാൻ, ദിൽജിത്, അഹാൻ ഷെട്ടി, സോനം ബജ്‌വ, മോന സിങ്, സണ്ണി ഡിയോൾ എന്നിവരാണ് ബോർഡർ 2 വിലെ പ്രധാന അഭിനേതാക്കൾ.

മിഥൂൻ ആണ് സംഗീതം. അനുഷുൽ ഛോബെ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രം ജനുവരി 23ന് തിയറ്ററുകളിലെത്തും. അതേസമയം, ബോർഡർ ആദ്യ ഭാഗം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റായിരുന്നു. സിനിമയിലെ 'സന്ദീസേ ആതേ ഹേ' എന്ന ഗാനം ഇന്നും ജനഹൃദയങ്ങളിൽ ഇടം നേടിയ ഗാനമാണ്.

Content Highlights: Sunny deol film border 2 trailer gets trolled for vfx

dot image
To advertise here,contact us
dot image