ഇന്നസെന്റും നെടുമുടിയും ഒഴിച്ചിട്ട ശൂന്യത അജു വർഗീസിന് നികത്താനാകുമെന്ന് പലപ്പോഴും തോന്നാറുണ്ട്; അഖിൽ സത്യൻ

'ഈ സിനിമയിൽ എനിക്കേറ്റവും സന്തോഷം നൽകിയത് ഒരു വലിയ ഗ്യാപ്പിനുശേഷം നിവിൻ പോളി-അജു വർഗീസ് കോമ്പിനേഷൻ തിരിച്ചു വന്നു എന്നതു തന്നെയാണ്'

ഇന്നസെന്റും നെടുമുടിയും ഒഴിച്ചിട്ട ശൂന്യത അജു വർഗീസിന് നികത്താനാകുമെന്ന് പലപ്പോഴും തോന്നാറുണ്ട്; അഖിൽ സത്യൻ
dot image

അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം നിവിന്‍ പോളിയുടെ കംബാക്ക് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍. ഒരു ഇടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒന്നിക്കുന്ന സിനിമ കൂടിയാണ് സർവ്വം മായ. അജുവിന്റെ പ്രകടനം കണ്ടപ്പോൾ ഇന്നസെന്റും നെടുമുടി വേണുവും ഒഴിച്ചിട്ട മലയാള സിനിമയിലെ ശൂന്യത നിറയുന്നതായി പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ടെന്നും പറയുകയാണ് അഖിൽ സത്യൻ.

'ഈ സിനിമയിൽ എനിക്കേറ്റവും സന്തോഷം നൽകിയത് ഒരു വലിയ ഗ്യാപ്പിനുശേഷം നിവിൻ പോളി-അജു വർഗീസ് കോമ്പിനേഷൻ തിരിച്ചു വന്നു എന്നതു തന്നെയാണ്. നിവിൻ തന്നെയാണ് എന്നോട് അജുവിനെ നിർദേശിച്ചതും. അവർ ഒന്നിച്ചുള്ള ഓരോ സീനും ഞാനേറെ ആസ്വദിച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. ഒരാൾ അതിഗംഭീരമായി പെർഫോം ചെയ്യുമ്പോൾ ഒരു ഈഗോയും കൂടാതെ അവർക്ക് വേണ്ട സ്പെയ്സ് കൊടുത്ത് ആ സീൻ പൊലിപ്പിക്കാൻ നിവിനുള്ള മിടുക്ക് ഞാനേറ്റവും കണ്ടത് അജുവുമായുള്ള കോമ്പിനേഷൻ സീനുകളിലാണ്. തന്റെ ഓരോ ഷോട്ടിലുമുള്ള അജുവിന്റെ തഴക്കം കാണുമ്പോൾ ഇന്നസെന്റ് അങ്കിളും നെടുമുടി വേണു അങ്കിളും ഒഴിച്ചിട്ട മലയാള സിനിമയിലെ ശൂന്യത നിറയുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. നിവിന്റെയും അജുവിന്റെയും ഓൺ സ്ക്രീൻ കെമിസ്ട്രി പ്രധാന ഇന്ധനമായി ഉപയോഗിച്ചുകൊണ്ടാണ് സർവ്വം മായയുടെ കഥാതന്തു വികസിക്കുന്നതുതന്നെ', അഖിലിന്റെ വാക്കുകൾ.

ഒരു പക്കാ ഫണ്‍ പടമാകും സര്‍വ്വം മായ എന്ന സൂചനയാണ് മേക്കിങ് വീഡിയോ നല്‍കുന്നത്. എല്ലാവരും കാണാന്‍ കാത്തിരിക്കുന്ന ആ പഴയ നിവിന്‍ പോളിയെ ഈ സിനിമയിലൂടെ കാണാനാകും എന്ന ഉറപ്പും മേക്കിങ് വീഡിയോ നല്‍കുന്നുണ്ട്. മാത്രമല്ല വളരെനാളുകള്‍ക്ക് ശേഷം നിവിന്‍ പോളി-അജു വര്‍ഗീസ് സര്‍വ്വം മായയിലൂടെ കയ്യടി വാങ്ങുമെന്ന പ്രതീക്ഷയുമുണ്ട്. ചിത്രം ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്തും. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറില്‍ കാണുന്നത്. ഒരു ഹൊറര്‍ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഈ ടീസര്‍ പുറത്തിറക്കിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ ഒരുക്കുന്ന ചിത്രമാണ് സര്‍വ്വം മായ.

aju

സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്. എ പി ഇന്റര്‍നാഷണല്‍ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെ അവകാശം നേടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത് ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വര്‍ഗീസ്-നിവിന്‍ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സര്‍വ്വം മായ. സിനിമയില്‍ ഇവരുടെ കോമ്പിനേഷന്‍ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖില്‍ സത്യന്‍ റിപ്പോര്‍ട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.

Content Highlights: Aju Varghese reminds me of nedumudi venu and innocent says akhil sathyan

dot image
To advertise here,contact us
dot image