

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന 'അവഞ്ചേഴ്‌സ് ഡൂംസ് ഡേ'. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലറിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജെയിംസ് കാമറൂൺ ചിത്രമായ അവതാർ 3 യ്ക്കൊപ്പം അവഞ്ചേഴ്സ് ഡൂംസ് ഡേയുടെ ട്രെയ്‌ലർ പുറത്തുവിടുമെന്നാണ് വിവരം. അവതാറിന്റെ പ്രിന്റിനൊപ്പം അവഞ്ചേഴ്സിന്റെ ട്രെയ്‌ലർ അറ്റാച്ച് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഒരു മിനിറ്റ് 25 സെക്കൻഡ് നീളമുള്ള ട്രെയ്‌ലർ ആണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. അതേസമയം ട്രെയ്‌ലർ യൂട്യൂബിൽ എന്ന് പുറത്തുവരുമെന്ന് കാര്യത്തിൽ ഇതുവരെ അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല. അയൺമാൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച റോബർട്ട് ഡൗണി ജൂനിയർ അവഞ്ചേഴ്‌സ് ഡൂംസ് ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി എത്തുന്നുണ്ട്.
Official runtimes:
— LetsCinema (@letscinema) December 9, 2025
Avatar: Fire and Ash — 3h 17m.
The Odyssey: prologue — 5m 27s.
Avengers: Doomsday trailer — 1m 25s. pic.twitter.com/nBbWWh6dMS
ഇവരെക്കൂടാതെ പഴയതും പുതിയതുമായ നിരവധി കാസ്റ്റാണ് ഡൂംസ് ഡേയിലേക്ക് എത്തുന്നത്. ആൻ്റണി മാക്കി, ബെനഡിക്ട് കംബർബാച്ച്, ടോം ഹോളണ്ട്, പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ എന്നിവർക്കൊപ്പം മാർവെലിന്റെ വരാനിരിക്കുന്ന സിനിമയായ തണ്ടർബോൾട്ടിലെ കാസ്റ്റും ഈ സിനിമയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം 2026 ഡിസംബറിൽ തിയേറ്ററുകളിൽ എത്തും. ഡിസംബർ 19 നാണ് അവതാർ 3 പുറത്തിറങ്ങുന്നത്. 2D, 3D ഐമാക്സ് സ്‌ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Avengers dooms day trailer with Avatar 3