'വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി', മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ സംഭാഷണം പങ്കുവെച്ച് ജിബിൻ ഗോപിനാഥ്

ഒരു ഫോട്ടോ വേണമെന്ന് മമ്മൂട്ടിയോട് ജിബിൻ ആവശ്യപ്പെടുന്നതും തുടർന്നുള്ള താരത്തിന്റെ പ്രതികരണവുമായി ജിബിൻ പങ്കുവെച്ചത്

'വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി', മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ സംഭാഷണം പങ്കുവെച്ച് ജിബിൻ ഗോപിനാഥ്
dot image

കളങ്കാവൽ, ഡീയസ് ഈറേ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ജിബിൻ ഗോപിനാഥ്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ. ഒരു ഫോട്ടോ വേണമെന്ന് മമ്മൂട്ടിയോട് ജിബിൻ ആവശ്യപ്പെടുന്നതും തുടർന്നുള്ള താരത്തിന്റെ പ്രതികരണവുമായി ജിബിൻ പങ്കുവെച്ചത്.

ജിബിന്റെ പോസ്റ്റിന്റെ പൂർണരൂപം:

Sir : ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ..

ഞാൻ : ആ കൊണ്ടുവന്നിട്ടുണ്ട്

Sir : (ചിരിച്ചുകൊണ്ട് ) എനിക്ക് വേണ്ട നീ വച്ചോ..

ഞാൻ : എനിക്കൊരു pic വേണം

Sir : നിനക്കെന്തിനു, അതൊന്നും പറ്റൂല

ഞാൻ : എനിക്ക് വേണം, നമ്മൾ ജയിച്ചതിന്….

Sir : (ചെറിയ ചിരിയോടെ) വാ….

വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി കണ്ടോ…

അതേസമയം, കളങ്കാവൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.

കേരളത്തിലും വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. ബോക്സ് ഓഫിസിൽ വലിയ നേട്ടം സ്വന്തമാക്കുന്ന ചിത്രം, റിലീസ് ചെയ്ത് ആദ്യ നാല് ദിനം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 18.5 കോടിക്ക് മുകളിലാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 4 കോടിയും പിന്നിട്ട് കുതിക്കുന്ന ചിത്രം വിദേശത്തു നിന്നും നേടിയത് 27 കോടിയോളമാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.

Content Highlights: Jibin Gopinath about Mammootty

dot image
To advertise here,contact us
dot image