

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20യിൽ ഓപ്പണറായി ഇറങ്ങി വീണ്ടും പരാജയപ്പെട്ട ശുഭ്മൻ ഗില്ലിനെതിരെ രൂക്ഷപരിഹാസവുമായി ആരാധകർ. കട്ടക്കിൽ നടന്ന പോരാട്ടത്തില്‍ അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയ ഗിൽ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്. ഇതിനുപിന്നാലെ കടുത്ത പരിഹാസങ്ങളാണ് ആരാധകര്‍ വന്‍ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. ഗിൽ വന്നതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. ഇതും വലിയ വിമർശനങ്ങൾക്ക് കാരണമായി.
ഗില്ലിന്റെ ബാറ്റിങ്ങിനെ കളിയാക്കാന്‍ മാഗി ഉണ്ടാക്കുന്ന പ്രക്രിയയുമായാണ് ഒരു ആരാധകന്‍ എത്തിയത്. നാല് ലളിതമായ സ്റ്റെപ്പില്‍ മാഗിയുണ്ടാക്കാമെന്നാണ് പോസ്റ്റിൽ പറയുന്നത്.
സ്റ്റെപ്പ് 1 - പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.
സ്റ്റെപ്പ് 2 - ഗില്‍ ബാറ്റുചെയ്യാൻ ഇറങ്ങുമ്പോള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ മാഗി ഇടുക, മസാലയും ചേര്‍ക്കുക.
സ്‌റ്റെപ്പ് 3 - ഗില്‍ കളത്തിലുള്ളപ്പോള്‍ മാഗി നന്നായി ഇളക്കിക്കൊടുക്കുക.
സ്‌റ്റെപ്പ് 4 - ഗില്‍ പവലിയനിലേക്ക് തിരിച്ചെത്തുമ്പോഴേക്കും നിങ്ങളുടെ മാഗി തയ്യാറായിരിക്കും.
4 simple steps to cook Maggi
— Rohan AD (@RohanAD6) December 9, 2025
Step 1: Boil one cup of water
Step 2: As soon as Shubman Gill goes for batting, put maggi in the boiled water and add masala
Step 3: Stir till Shubman is on field
Step 4: As soon as Shubman is back in the pavilion, your maggi is ready to eat. pic.twitter.com/sQe7SJucCD
സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളിനും നല്‍കുന്നതിനേക്കാള്‍ അവസരവും പിന്തുണയും ഗില്ലിന് നല്‍കുന്നതില്‍ സെലക്ടര്‍മാര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. 13 ഇന്നിങ്‌സുകളില്‍ 20.23 ശരാശരിയില്‍ 263 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. നാല് തവണയാണ് ഒറ്റയക്കത്തിനു താരം പുറത്തായത്. ട്വന്റി 20 യില്‍ ഗില്ലിനേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മലയാളി താരം സഞ്ജു സാംസണെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ 'ഗില്‍ പരീക്ഷണം' തുടരുന്നത്.
Content Highlights: Cook Maggi while Shubman Gill bats: Fans troll after Cuttack T20 batting failure