

മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെയാണ് അമൽ നീരദ് മലയാളത്തിലേക്ക് സംവിധായകനായി കടന്നുവരുന്നത്. എന്നാൽ അതിന് മുൻപ് തന്നെ നായകനാക്കി അമൽ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എന്ന് തുറന്നുപറയുകയാണ് നടൻ വിനായകൻ. ഒരു ആക്ഷൻ റോഡ് മൂവി ആയിരുന്നു അതെന്നും എന്നാൽ ആ സിനിമ നടക്കാതെ പോയി എന്നും വിനായകൻ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ബിഗ് ബിയ്ക്ക് മുൻപ് അമൽ നീരദ് ആദ്യം സിനിമ ചെയ്യാൻ പ്ലാൻ ചെയ്‌തത് എന്നെ നായകനാക്കി ആയിരുന്നു പക്ഷെ അത് നടന്നില്ല. അദ്ദേഹം ആ സിനിമ ചെയ്യാനായി കുറച്ച് അലഞ്ഞിരുന്നു പക്ഷെ അത് നടന്നില്ല. അമൽ നീരദിന്റെ ആദ്യത്തെ നായകൻ ഞാൻ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. അതൊരു ആക്ഷൻ റോഡ് മൂവി ആയിട്ടാണ് പ്ലാൻ ചെയ്തത്', വിനായകന്റെ വാക്കുകൾ.
അമൽ നീരദിന്റെ ആദ്യ സിനിമയായ ബിഗ് ബിയിൽ വിനായകൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതേസമയം, മമ്മൂട്ടി ചിത്രം കളങ്കാവൽ ആണ് ഇനി പുറത്തിറങ്ങാനുള്ള വിനായകൻ ചിത്രം. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മേൽ ആരാധകർക്കുള്ളത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
Amal Neerad’s first movie was planned as an action road film with Vinayakan in the lead but it did not materialise 👀❗
— Mohammed Ihsan (@ihsan21792) December 2, 2025
Vinayakan also mentioned that he has no update on the current status of Bilal.pic.twitter.com/rIpoavR35b
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ.
Content Highlights: Vinayakan about Amal Neerad film