

ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന നിർമാണ കമ്പനിയാണ് മമ്മൂട്ടി കമ്പനി. ഈ ബാനറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ഇപ്പോഴിതാ മമ്മൂട്ടി കമ്പനി എങ്ങനെയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് മമ്മൂട്ടി.
'വേറൊരു നിര്‍മാതാവിന് ചിലപ്പോള്‍ ചെയ്യാന്‍ സാധിക്കാത്ത സിനിമകള്‍ ആയിരിക്കാം. വേറൊരു നിര്‍മ്മാതാവിന് എന്നെ വെച്ച് ചെയ്യാന്‍ താല്‍പര്യമില്ലാത്ത സിനിമകള്‍ ആയിരിക്കാം. ഉറപ്പായുമുള്ള സാമ്പത്തിക വിജയം തീര്‍ച്ചയില്ലാത്ത സിനിമകള്‍ ആയിരിക്കാം. അതൊക്കെ ആയിരിക്കാം നമ്മള്‍ എടുക്കുന്നത്. വാണിജ്യപരമായ വശങ്ങള്‍ ഉള്ള സിനിമകള്‍ ആണെങ്കിലും അതിന് എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ വേണമെന്നുമുണ്ട്. റോഷാക്ക് ആണെങ്കിലും കണ്ണൂര്‍ സ്ക്വാഡ് ആണെങ്കിലും ടര്‍ബോ ആണെങ്കിലുമൊക്കെ അങ്ങനെയാണ്. അങ്ങനത്തെ സിനിമകളാണ് നമ്മള്‍ തിരഞ്ഞെടുക്കുന്നത്', മമ്മൂട്ടി.

അതേസമയം, കളങ്കാവല്‍ ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീൽ നൽകുന്ന ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
Content Highlights: Mammootty about Mammootty Kampany